സൗഹൃദം എന്ന വിറ്റാമിൻ
*സൗഹൃദം എന്ന വിറ്റാമിൻ* എന്തിനാണ് നമുക്ക് പല തരത്തിലുള്ള, സ്വഭാവമുള്ള സുഹൃത്തുക്കൾ ഉണ്ടാകേണ്ടത്? ഇവരെല്ലാവരുമായി എങ്ങനെയാണ് പൊരുത്തപ്പെട്ട് പോകുവാൻ കഴിയുക? ഇവരിൽ ഒരോരുത്തരും നമ്മുടെ ഉള്ളിലെ ഓരോരോ സ്വഭാവ വിശേഷങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. *ചിലരോട് നമുക്ക് ബഹുമാനമാണ്.* *ചിലരുടെ കൂടെ നമ്മൾ കളിതമാശകൾ പങ്കുവെയ്ക്കുന്നു.* *ചിലരുടെ കൂടെ നമ്മൾ ഗൗരവമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.* *ചിലരുടെ കൂടെ ചേർന്ന് നമ്മൾ പാട്ടും ചിരിയുമായി കൂടുന്നു.* *ചിലരുടെ പ്രശ്നങ്ങൾക്ക് നമ്മൾ കാത് കൊടുക്കുന്നു, പരിഹരിക്കാൻ ശ്രമിക്കുന്നു.* *ചിലരെ നമ്മൾ പ്രശ്ന പരിഹാരത്തിനായി സമീപിക്കുന്നു.* *ചില സുഹൃത്തുക്കൾ ഇതെല്ലാം ചേർന്നത് ആണ്.* *നമ്മൾ പരസ്പരം എല്ലാവരുടേയും നന്മയ്ക്കായി പ്രാർത്ഥിക്കുന്നു.* *നമ്മുടെ ഓരോ സുഹൃത്തുക്കളും ഒരു ചിത്രത്തിന്റെ പല പല ചെറിയ കഷണങ്ങൾ പോലെയാണ്. അവയെല്ലാം യഥാസ്ഥാനത്ത് ചേർത്ത് വെയ്ക്കുമ്പോൾ അത് ഒരു മനോഹരമായ ചിത്രം ആയിത്തീരും.* *എന്നാൽ അതിൽ ഒന്ന് എടുത്ത് മാറ്റിയാൽ അല്ലെങ്കിൽ വെയ്ക്കാതിരുന്നാൽ ആ ചിത്രം അപൂർണ്ണമാകും.* ഡോക്ടർമാർ പറയുന്നത് സുഹൃത്തുക്കൾ ഉണ്ടാകേണ്ടത് നല്ല ആരോഗ്യ...