Posts

Showing posts from August, 2023

കുട്ടിയുടെ വ്യക്തിത്വം ഏത് ടൈപ്പ് എന്ന് തിരിച്ചറിയാം. മിടുക്കരായി വളർത്താൻ മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ.*

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 *കുട്ടിയുടെ വ്യക്തിത്വം ഏത് ടൈപ്പ് എന്ന് തിരിച്ചറിയാം. മിടുക്കരായി വളർത്താൻ മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ.* ‘‘എന്റെ മോൻ കൂട്ടുകാരോെടാന്നും അങ്ങനെ  അടുക്കുന്നില്ല. ഇങ്ങനെ ഒതുങ്ങിക്കൂടിയാൽ ഭാവിയിൽ കുഴപ്പമാകുമോ എന്നാ പേടി...’’ ‘‘എന്റെ മോൾ വലിയ വായാടിയാ... യുകെ.ജിയിൽ ചേർന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ. ക്ലാസിൽ നിറയെ കൂട്ടുകാരാണ്...  കൂട്ടുകാരോട് അവൾ പറയുന്ന പല കാര്യങ്ങളും വെറുതെ ഉണ്ടാക്കിപ്പറയുന്നതാണെന്നതാ തമാശ... ഡാൻസ് കളിക്കാനോ പാട്ടു പാടാനോ ഒന്നു പറയേണ്ട താമസമേയുള്ളൂ. അപ്പോൾ തുടങ്ങും. കുട്ടികളായാൽ ഇങ്ങനെ വേണം...’’ കുട്ടികളെക്കുറിച്ച്  ഇങ്ങനെ പല തരത്തിൽ വിലയിരുത്തുന്ന അച്ഛനമ്മമാർ ഒാർക്കാറുണ്ടോ കുട്ടികളിങ്ങനെ പെരുമാറുന്നതിന്റെ കാരണമെന്താണെന്ന്.  മിക്ക മാതാപിതാക്കളും കുട്ടികളുടെ പെരുമാറ്റത്തിന് മാർക്ക് ഇടുകയും അവരെ താരതമ്യപ്പെടുത്തുകയും ചെയ്യും.  ‘‘അപ്പുറത്തെ വീട്ടിലെ നോയൽ എന്ത് സ്മാർട്ടാ. നിനക്കെന്താ അങ്ങനെ ആയിക്കൂടേ? ’’. ഈ മട്ടിൽ  സ്വന്തം കുട്ടിയോട് ചോദിക്കുന്ന അച്ഛനും അമ്മയും  കുട്ടിയുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതയെക്കുറി...

നല്ല ബന്ധങ്ങൾ ഉണ്ടാകാൻ

Image
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 *നല്ല ബന്ധങ്ങളുണ്ടാക്കാം, വഴികളിതാ .. .* മറ്റുള്ളവരിൽ നിന്നും നല്ല വാക്കുകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ ആരാണുള്ളത് ?. നമ്മുടെ ദൈനംദിന ജീവിത മാനസിക അവസ്ഥകളിൽ മറ്റുള്ളവരുടെ നല്ല വാക്കുകൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ ?.  എറിക് ബെൻ ( Eric Berne ) എന്ന മനോ:രോഗ വിദഗ്ദ്ധൻ തന്റെ വളരെ പ്രശസ്തമായ ദി ഗെയിംസ് പീപ്പിൾ പ്ലേ ( The Games People Play ) എന്ന പുസ്തകത്തിലൂടെ ജീവിതത്തിൽ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യത്തെയും നല്ല ചിന്തകൾ എങ്ങനെ മാനസിക അവസ്ഥകളെ സ്വധീനിക്കുന്നുവെന്നും വിവരിക്കുന്നുണ്ട്. ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോൾ രക്ഷിതാക്കളുടെ സാമീപ്യം, തലോടൽ ഒക്കെയാണ് കുട്ടികളുടെ മാനസികാവവസ്ഥയെ സ്വാധീനിക്കുന്നതെങ്കിൽ ബുദ്ധിപരമായ വികാസത്തോടെ വാക്കുകളിലൂടെ ലഭിക്കുന്ന പരിഗണനയും പ്രോത്സാഹനവുമൊക്കെ വ്യക്തിയുടെ മാനസിക അവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.  അത് പോലെ കുടുംബ ബന്ധങ്ങളെയും,  ഭാര്യ - ഭർതൃ ബന്ധത്തെയും, ഔദ്യോഗിക ബന്ധങ്ങളെയും സാമൂഹിക ബന്ധങ്ങളെയുമൊക്കെ ദൃഢമാക്കുന്നതിൽ നല്ല ചിന്തകൾക്കും പ്രോത്സാഹനത്തിനും കാര്യമായ പങ്കുണ്ട്. വ്യക്തി ബന്ധങ്ങളിൽ പോസിറ്റിവിറ്റി നിറയ്ക്...