Posts

Showing posts from October, 2023

മാനസിക പിരിമുറുക്കം.*

Image
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 *മാനസിക പിരിമുറുക്കം.* മാനസിക പിരിമുറുക്കമുണ്ടാകാത്തവരായി ആരുമില്ല. എന്നാല്‍ നിസാര വാക്കിനും നോക്കിനും വരെ മനസിനെ വേദനിപ്പിക്കുന്നവരും അതാലോചിച്ച് സമയവും സ്വസ്ഥതയും നശിപ്പിക്കുന്നവരും നിരവധിയാണ്. ഏതെങ്കിലും പ്രതികൂല സാഹചര്യം ഉണ്ടായാല്‍ അത് നേരിടാനുള്ള ശരീരത്തിന്റെ മുന്നൊരുക്കത്തെയാണ് സ്ട്രസ് ( ടെന്‍ഷന്‍ ) എന്ന് പറയുന്നത്.  ഉദാഹരണത്തിന് നമ്മെ ഒരു പട്ടി ഓടിക്കുകയാണെന്ന് കരുതുക. അപ്പോള്‍ നമ്മില്‍ രൂപപ്പെടുന്ന ഭീതി നമ്മെ വളരെയധികം ഓടുവാന്‍ സഹായിക്കുന്നു. തല്‍ഫലമായി പട്ടികടി എന്ന അപകടത്തില്‍ നിന്നും നമുക്ക് രക്ഷപ്പെടാനാവുന്നു. ഇവിടെ പട്ടി ഓടിക്കുബോള്‍ ഉണ്ടായ ടെന്‍ഷന്‍ ശരീരത്തിന് ഗുണകരമായ മാറ്റമാണ് സമ്മാനിക്കുന്നത്.  ഇത് തന്നെയാണ് വര്‍ഷം മുഴുവന്‍ ഉഴപ്പി നടന്നിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ മാസങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനായി പഠനം നടത്തുന്നതിന് പിന്നിലുള്ള മനഃശാസ്ത്രവും. എന്നാല്‍ പരീക്ഷാ പേടി ഇത്രയും കാലം നമ്മള്‍ പഠിച്ചതെല്ലാം മറന്നതിലേക്കാണ് എത്തിച്ചത്. എങ്കില്‍ ടെന്‍ഷന്‍ കാരണം ദോഷമാണ് സംഭവിച്ചത്. അപ്പോള്‍ ടെന്‍ഷന്‍ വരുന്നത് ഒരു രോഗമാണെന്നല്ല, മറിച്ച...