2020 പഠിപ്പിച്ച പാഠങ്ങൾ


 🧘🏻‍♀️ _ഒരുവർഷം കൂടി പടിയിറങ്ങി പോവുകയാണ്. ഈ ഒരു വർഷം നമ്മളെ പഠിപ്പിച്ചത് പലതുമുണ്ട്. സുഖസൗകര്യങ്ങളും ആർഭാടവും ഇല്ലാതെ മനുഷ്യർക്ക് എങ്ങനെ ജീവിക്കാമെന്നും . ബന്ധങ്ങൾ എല്ലാം എത്രത്തോളം വിലപിടിച്ച ആയിരുന്നുവെന്നും എല്ലാം. സാമൂഹിക അകലം എന്നത് നമ്മെ പഠിപ്പിച്ചത് വലിയ കാര്യമാണ്. ശരീരം അകലുമ്പോഴും മനസ്സുകൊണ്ട് വല്ലാത്ത പല ബന്ധങ്ങളും ഉണ്ടായി. അതുവരെ മുഖത്തുനോക്കി സംസാരിക്കാത്ത ഒരു വീട്ടിലെ അംഗങ്ങൾ പരസ്പരം കാണാനും അറിയുവാനും തുടങ്ങി.  മറ്റുചിലരാകട്ടെ ഒരു കൂരയ്ക്കു കീഴിൽ ഒത്തിരി നേരം ലോക്കഡൗണിൽ ആയപ്പോൾ പരസ്പരം കലഹിക്കാൻ തുടങ്ങി. പച്ചക്കറികളിൽ പലവിധ പരീക്ഷണവും നടത്തി. മലയാളിയെ സംബന്ധിച്ച് കേക്ക് എന്നത് ഹോംമെയ്ഡ് ആണെന്ന് മനസ്സിലാക്കി കൊടുത്തു. ഇങ്ങനെ പല നേട്ടങ്ങളും കോട്ടങ്ങളും ആയി ഈ വർഷം പടിയിറങ്ങുമ്പോൾ നമ്മോട് പറയുന്നത് ഒന്ന് മാത്രം ചിന്തിക്കൂ മറ്റൊന്നിനെയും പറ്റി അല്ല നിന്നെ തന്നെ പറ്റി മനുഷ്യ എന്നല്ലേ. ഓരോ ദിവസത്തെയും നമ്മുടെ മാറ്റങ്ങൾ നമ്മൾ ശ്രദ്ധാപൂർവ്വം വീക്ഷിച്ചാൽ വലിയ ഒരു മാറ്റം ,മാറ്റം എന്നല്ല പുരോഗതി നമ്മുടെ കാര്യത്തിൽ നമുക്ക് കാണാൻ സാധിക്കും. ഏറ്റവും സന്തോഷകരമായി വരും വർഷത്തെ വരവേൽക്കാം അതോടൊപ്പം തന്നെ ഒരുപാട് നല്ല പാഠങ്ങൾ പഠിപ്പിച്ച ഈ 2020 നമുക്ക് യാത്രയാകാം._

 


Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*