ഓപ്ഷൻ



🔅 _*ഒരേ സമയം ഈ രണ്ടിലൊരു ഓപ്ഷൻ തെരെഞ്ഞെടുക്കേണ്ടി വന്നാൽ നിങ്ങൾ ഏതെടുക്കും?*_


 _*1. ഒരു ക്യാൻസർ രോഗിയുടെ ചികിത്സയ്ക്ക് 2000 രൂപ സഹായം നൽകുക.*_


_*2. ഒരു ക്യാൻസർ ആശുപത്രി തുടങ്ങാൻ 2000 രൂപ സംഭാവന കൊടുക്കുക.*_


🔅 _*ഒന്നാമത്തേതാകാനാണ് സാധ്യത കൂടുതൽ. അവിടെ ഒരു രോഗിയുടെ സൗഖ്യമാണ് വിഷയം. എന്നാൽ നാളെ അനവധി രോഗികൾക്ക് ഗുണകരമാകാൻ പോകുന്ന ഒരു സംവിധാനമാണ് രണ്ടാമത്തെ വിഷയം. ആ യുക്തിയിൽ രണ്ടാമത്തേതാണ് കൂടുതൽ പ്രയോജനകരമായ പ്രവൃത്തി എന്ന് കാണാമെങ്കിലും, ആദ്യത്തേതിന് തന്നെയാകും കൂടുതൽ പേരും മുൻഗണന നൽകുക. കാരണം അതാണ് നമ്മെ വൈകാരികമായി കൂടുതൽ തൃപ്തിപ്പെടുത്തുക.*_


🔅 _*മറ്റുള്ളവരെ സഹായിക്കുമ്പോൾ മസ്തിഷ്കത്തിലെ ആഹ്ലാദ സംബന്ധിയായ കേന്ദ്രങ്ങൾ ഉദ്ദീപിപ്പിക്കപ്പെടുന്നതായി ശാസ്ത്രീയ പഠനങ്ങൾ തന്നെയുണ്ട്. Altruism എന്നത് മനുഷ്യന്റെ ജനിതകത്തിൽ തന്നെയുള്ളതാണ്. അത് ഏറിയും കുറഞ്ഞും എല്ലാവരിലുമുണ്ട്. പക്ഷേ തൊട്ടുമുന്നിലല്ലാത്ത ദുരിതങ്ങൾക്ക് വികാരങ്ങളെ അത്രത്തോളം സ്വാധീനിക്കാൻ കഴിഞ്ഞേക്കില്ല.*_


🔅 _*എങ്കിലും  കൊട്ടിഘോഷിക്കാത്ത ഇത്തരം നിസ്വാർത്ഥ സേവനം കൊണ്ട്‌ ഉണ്ടാകാൻ ഇടയുള്ള മന:സംതൃപ്തിയും ആനന്ദവും ഒന്ന് വേറെ തന്നെ ആണ്‌.*_


🔅 _*ചിലരുടെയെങ്കിലും ഹൃദയഭാരം ലഘൂകരിക്കാനും ആശ്വാസം പകരാനും ചെയ്യുന്ന ഏത്‌ പ്രവർത്തിയും അങ്ങനെ ചെയ്യുന്നവരുടെ മനസ്സിൽ ആനന്ദവും കൃതാർത്ഥതയും നൽകാതിരിക്കില്ല...*_

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*