വാക്കുകളുടെ വിശുദ്ധി
🔅 _*വാക്കുകളുടെ വിശുദ്ധി മനസ്സിലാക്കിയവർ അതിനെ ശ്രദ്ധാപൂർവ്വം മാത്രം ഉപയോഗിക്കുന്നവർ ആയിരിക്കും. ഒരാളുടെ വാക്കുകളിൽ നിന്ന് തന്നെ അയാളുടെ വൈശിഷ്ട്യം നമുക്ക് വെളിവാകും.*
🔅 _*വാക്കുകൾ ചിലപ്പോൾ വാളിനേക്കാൾ മൂർച്ച ഉള്ളതാകും .വാക്കുകൾ കൊണ്ട് വിസ്മയം തീർക്കുന്നവരും , വേദന തീർക്കുന്നവരും ഉണ്ട്. ചിലരോട് നമുക്ക് തോന്നുന്ന അടുപ്പവും ചിലരോട് നമുക്ക് തോന്നുന്ന അകൽച്ചയും അവരുടെ വാക്കുകളുടെ ഫലം ആണ്.*_
🔅 _*ഒരാൾ എത്ര തകർന്നിരിക്കുമ്പോഴും തിരിച്ചു വരാൻ ചില ആശ്വാസ വാക്കുകൾ മതിയാകും.ആത്മധൈര്യം തരുന്ന ചില വാക്കുകൾ നഷ്ടപ്പെട്ടവ പോലും തിരിച്ചു പിടിക്കാനുള്ള ഊർജ്ജം തരുന്നവയാണ്....കരുതലിന്റെ ചില വാക്കുകൾ പിരിഞ്ഞ് പോയവരെ പോലും ചേർത്ത് നിർത്തും .*_
🔅 _*ഇതിനെല്ലാം നേരെ വിപരീതമാണ് മൂർച്ചയേറിയ ചില വാക്കുകൾ. അത് ചിലരെ തകർത്ത് കളയുകയും ചിലരുടെ മനസ്സുകളിൽ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യും .*_
🔅 _*സ്നേഹത്തിന്റെ വാക്കുകൾ പറയുന്നവർ ആദരിക്കപ്പെടുകയും , വിദ്വേഷം വമിപ്പിക്കുകയും രൂക്ഷമായി സംസാരിക്കുകയും ചെയ്യുന്നവർ മാറ്റി നിർത്തപ്പെടുകയും ചെയ്യും ..ആവശ്യമുള്ളപ്പോൾ മാത്രം സംസാരിക്കുകയും വേണ്ടത് മാത്രം സംസാരിക്കുകയും ,മറ്റുള്ളവരുടെ വികാരങ്ങൾ അറിഞ്ഞ് സംസാരിക്കുകയും ചെയ്യുന്നവർ ആണ് വാക്കുകളെ വിശുദ്ധമാക്കുന്നത്.*_

Comments
Post a Comment