കുട്ടികളോടായി ചില കാര്യങ്ങൾ
🔅 _*നമ്മുടെ കുട്ടികൾ ഇന്ന് കൂട്ടിലിട്ട കിളികളെ പോലെ ആയിരിക്കുന്നു. അവർക്ക് ഇന്ന് വിദ്യാലയങ്ങൾ ഇല്ല, കൂട്ടുകാർ ഇല്ല, വിനോദങ്ങൾ ഇല്ല... പക്ഷേ അറിയുക. ലോകം നിരന്തരം ചലിച്ചു കൊണ്ടേ ഇരിക്കുകയാണ്.... തീർച്ചയായും ഈ ബുദ്ധിമുട്ട് നിറഞ്ഞ കാലം കടന്നു പോവുക തന്നെ ചെയ്യും. ലോകം ഇതിനേക്കാൾ വലിയ മഹാമാരികളെ അതിജീവിച്ചിട്ടുണ്ട്. പ്രത്യാശയോടെ ഇരിക്കുക.*_
🔅 _*നമ്മെ പറ്റി നാം എന്ത് ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ പ്രകടനങ്ങൾ..ദൈവം പലർക്കും പലതരം കഴിവുകൾ ആണ് നൽകിയിരിക്കുന്നത്..ഒരു കഴിവുകളും ഇല്ലാത്ത ആരും ഇല്ല. എനിക്ക് അതിന് കഴിയില്ല,എന്നെ കൊണ്ട് അതൊന്നും ചെയ്യാൻ പറ്റില്ല എന്നിങ്ങനെ ഉള്ള നിഷേധാത്മക ചിന്തകൾ കടന്ന് വരാൻ അനുവദിക്കരുത്.മുൻവിധി,അലസത,ഭയം,ഒഴികഴിവുകൾ എന്നിവയൊക്കെ ഈ നിഷേധാത്മക ചിന്തകൾക്ക് കാരണം ആകാം.*_
🔅 _*Never leave for tomorrow , Which you can do today. 'Do it now' - ഇത് ബെഞ്ചമിൻ ഫ്രാങ്കലിന്റെ വാക്കുകൾ ആണ്.നീട്ടി വക്കുന്ന സ്വഭാവം ഒരിക്കലും നല്ലതല്ല.പ്രത്യേകിച്ച് കുട്ടികൾ .തൽസമയം പ്രവർത്തിക്കുന്ന സ്വഭാവം വളർത്തിയെടുക്കുക.*_
🔅 _*ഒരു മാന്ത്രിക പദമുണ്ട്. അത് മന്ദബുദ്ധികളെ കൂർമ്മബുദ്ധിയുള്ളവരാക്കും. ആ പദം നമ്മുടെ മുന്നിൽ അവസരങ്ങളുടെയും സാധ്യതകളുടെയും വാതിൽ തുറന്ന് തരും . ആ പദം നമ്മുടെ അലസതയെ മാറ്റി നമ്മെ കർമ്മനിരതരാക്കും . ആ പദം നമ്മിൽ ആത്മവിശ്വാസം വളർത്തും..അത് നമ്മെ മറ്റുള്ളർക്ക് മുന്നിൽ ആദരവും അംഗീകാരവും നേടി തരും. ജീവിതത്തിൽ കൃതാർത്ഥതയും സംതൃപ്തിയും കൈവരും .അതാണ് അധ്വാനം ( Work )*_
🔅 _*ഒരു വ്യക്തിയുടെ സ്വഭാവത്തെ നിർണ്ണയിക്കുന്നത് അയാൾ ആരുമായി സൗഹൃദം പുലർത്തുന്നു എന്നത് മാത്രം അല്ല. ആരിൽ നിന്ന് വിട്ടു നിൽക്കുന്നു എന്നത് കൂടി പരിഗണിച്ചാണ്. സ്നേഹിതരുടെയും സഹപാഠികളുടെയും സ്വാധീനം ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന ഘട്ടമാണ് വിദ്യാർത്ഥികളുടേത്. കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കുക.*_
🔅 _*ഈ കോവിഡ് കാലത്ത് സുഹൃത്തുക്കളെക്കാൾ ഏറെ വിദ്യാർത്ഥികൾക്ക് സുഹൃത്തും വഴികാട്ടിയും ആകേണ്ടത് കുടുംബാംഗങ്ങൾ തന്നെയാണ്.ശരിയായ വഴി കാട്ടിക്കൊടുക്കാൻ അവർ പ്രതിജ്ഞാബദ്ധരാവുകയും വേണം.*_

Comments
Post a Comment