അളവുകോലുകൾ




🔅 _*നാം കാണുന്നതിനും കേൾക്കുന്നതിനും അപ്പുറമാണ്‌ ഓരോ വ്യക്തി ജീവിതവും .  മറ്റുള്ളവരുടെ  വ്യക്തി ജീവിതത്തെ അളക്കാനുള്ള നമ്മുടെ അളവുകോലുകൾ എല്ലാം അപൂർണ്ണമാണ്‌ .*_


🔅 _*തനിക്ക്‌ മാത്രം മനസ്സിലാവുന്ന ഇടങ്ങളിൽ നിന്നാണ്‌ ഓരോരുത്തരും മുളച്ചു പൊന്തുന്നതും  വളർന്ന് വിടരുന്നതും .അവരുടെ പോരായ്മകൾക്ക്‌ വിലയിട്ട്‌ അവഹേളിക്കുന്നവർ അവരുടെ കഴിവുകൾക്ക്‌ കൂടി വിലയിട്ടിരുന്നെങ്കിൽ നാം അറിയാത്ത പല പ്രതിഭകളും മുഖ്യധാരയിലേക്ക്‌ കടന്നു വന്നേനെ...*_


🔅 _*അളവുകോലുകൾ  വച്ച്‌ ഒന്നിനേയും പൂർണ്ണമായി അളക്കാൻ ആവില്ല. നിർമ്മിക്കുന്നവരുടെ മാനദണ്ഡങ്ങൾക്ക്‌ അനുസരിച്ചാണ്‌ ഓരോ അളവു കോലുകളും രൂപപ്പെടുന്നത്‌. സ്നേഹം, കരുണ,വിട്ടുവീഴ്ച്ച  തുടങ്ങിയവയെല്ലാം എന്ത്‌ വച്ചാണ്‌ നാം അളക്കുക ?*_


🔅 _*അളന്നു നൽകുന്നതിന്‌ പകരം ആവശ്യത്തിൽ അധികം നൽകുകയും അളന്ന് എടുക്കുന്നതിന്‌ പകരം ആവശ്യമുള്ളത്‌ മാത്രം എടുക്കുകയും ചെയ്യുന്നവരോട്‌ എന്തിനാണ്‌ അളവുകോൽ ചോദിക്കുന്നത്‌ ?*_


🔅 _*മറ്റുള്ളവന്റെ കണ്ണിലെ കരട്‌ അന്വേഷിക്കുന്നവർ സ്വന്തം കണ്ണിലെ കോൽ കണ്ടിരുന്നെങ്കിൽ ജീവിതം കുറച്ച്‌ കൂടി ലഘുവും ഉത്തമവും ആയേനെ...മറ്റുള്ളവരെ അളക്കാനുള്ള അളവുകോലുകളുമായി നടക്കുന്നവർ സ്വയം വിലയിരുത്തലുകൾ നടത്തിയിരുന്നെങ്കിൽ സാമൂഹ്യജീവിതം കുറച്ചു കൂടി നീതിപൂർവ്വവും  ആയേനെ*_ 


                                

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*