തീരുമാനങ്ങൾ തെറ്റരുത്



🔅 _*ഗൾഫിൽ നിന്ന് ജോലി നഷ്ടപ്പെട്ട്‌ നാട്ടിലെത്തിയ നാരായണൻ കുട്ടി കുറച്ച്‌ നാൾ തേരാപാരാ നടന്ന ശേഷം കയ്യിൽ ഉണ്ടായിരുന്ന  പണവും ഭാര്യയുടെ സ്വർണ്ണവും അല്ലറ ചില്ലറ കടവും വാങ്ങി നഗരത്തിൽ ബീവറേജിനടുത്ത്‌ ചെറിയൊരു ഹോട്ടൽ പണി തുടങ്ങി.  ബീവറേജിൽ വരുന്ന ആളുകളുടെ കച്ചവടം ആയിരുന്നു മുഖ്യലക്ഷ്യം .. കട പണി പകുതി പൂർത്തിയായപ്പോൾ ആണ്‌ അറിയുന്നത്‌ ബീവറേജ്‌ ഷോപ്പ്‌ നഗരത്തിലെ മറ്റൊരിടത്തേക്ക്‌ മാറ്റുകയാണെന്ന്.*_



🔅 _*കയ്യിൽ ഉണ്ടായിരുന്ന പകുതി പണവും  ചിലവഴിച്ച നാരായണൻ കുട്ടി ഇനി എന്ത്‌ ചെയ്യും? ഒന്നുകിൽ പണി ഉപേക്ഷിച്ച്‌ നഷ്ടപ്പെട്ട പണം പോകട്ടെ എന്ന് വക്കാം. അല്ലെങ്കിൽ ഇത്രയും ആയ സ്ഥിതിക്ക്‌ ആളുകൾ എന്ത്‌ പറയും എന്ന് വിചാരിച്ച്‌ പണികൾ തുടരാം.... നാരായണൻ കുട്ടി പണി തുടർന്നു... എങ്ങനെയോ പണി പൂർത്തിയാക്കി. ഹോട്ടൽ തുറന്നു . അപ്പോഴേക്കും ബീവറേജ്‌ ഷോപ്പ്‌ അവിടെ നിന്ന് മാറ്റിയിരുന്നു.   " കയ്യിലെ പണവും തീർന്നു. കച്ചവടം ഒട്ടും ഇല്ല താനും "എന്ന സ്ഥിതി ആയി നാരായണൻ കുട്ടിക്ക്‌.*_


🔅 _*ഇങ്ങനെ തെറ്റിപ്പോവുന്ന ചില തീരുമാനങ്ങൾ, പലരുടെയും ജീവിതത്തെ തന്നെ മാറ്റിമറിക്കാറുണ്ട്. നല്ല രീതിയിൽ നടന്നിരുന്ന ബിസിനസ്സ് തകർന്നു പോകുന്നതിനും, സമ്പന്നൻ  ദരിദ്രനായി മാറുന്നതിനും, അവരിൽ ചിലരെങ്കിലും ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നതിനും കാരണം, പലപ്പോഴും അവരുടെ ചില തെറ്റായ തീരുമാനങ്ങളാണ്.*_


🔅 _*സ്കൂളിലും  കോളേജിലും ഒക്കെ, ധാരാളം കാര്യങ്ങൾ നമ്മെ പഠിപ്പിക്കാറുണ്ടെങ്കിലും, ജീവിതത്തിൽ  തീരുമാനങ്ങൾ എങ്ങിനെയാണ് എടുക്കേണ്ടത് എന്നാരും പഠിപ്പിക്കുന്നില്ല. സ്വന്തം അനുഭവങ്ങളിലൂടെ അവ പഠിച്ചു വരുമ്പോഴേക്കും പലർക്കും ജീവിതാവസാനം എത്തിയിട്ടുമുണ്ടാവും.*_


🔅 _*തെറ്റായ തീരുമാനങ്ങളെത്തുടർന്ന്, ജീവിതം തന്നെ മാറി മറിഞ്ഞവരുടെ കാര്യം പരിശോധിച്ചാൽ, തെറ്റായ തീരുമാനങ്ങൾ മാത്രമല്ല  തെറ്റായ തീരുമാനത്തിൽ നിന്നും, സമയത്ത് പിൻമാറാതിരുന്നതാണ്, യഥാർത്ഥ പ്രശ്നമെന്ന് മനസ്സിലാക്കാനാവും. ജീവിതത്തിൽ പലപ്പോഴും നമ്മുടെ തീരുമാനങ്ങൾ തെറ്റാറുണ്ട്.പക്ഷേ തീരുമാനം തെറ്റാണെന്നറിഞ്ഞാൽ പിന്നെന്ത് ചെയ്യണം എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം.*_


🔅 _*നാം കടയിൽ നിന്ന് ഒരു പഴം വാങ്ങി,  തിന്നപ്പോൾ ആണ്‌ അറിയുക അത്‌ ചീത്ത പഴം ആയിരുന്നെന്ന്. ഒന്നുകിൽ ആ പഴം കളയാം അല്ലെങ്കിൽ പൈസ കൊടുത്തല്ലൊ എന്ന് കരുതി അത്‌ മുഴുവൻ കഴിക്കാം. അത്‌ മൂലം പിന്നീടുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ആ പഴത്തിന്റെ വിലയെക്കാൾ വലുതായിരിക്കും*_


🔅 _*പൈസ നൽകിപ്പോയത് കൊണ്ട് മാത്രം ബോറടിക്കുന്ന പ്രോഗ്രാം കാണുന്നവരും, വാങ്ങിപ്പോയത് കൊണ്ട് മാത്രം പാകമല്ലാത്ത ചെരുപ്പ് ധരിക്കുന്നവരും ഒക്കെ ഈ ഗണത്തിൽ വരും. ഇതു പോലെ ചെറിയ കാര്യങ്ങൾ, ചെറിയ ദോഷ ഫലങ്ങൾ മാത്രം നൽകുമ്പോൾ വലിയ കാര്യങ്ങളിൽ മനുഷ്യൻ മുഴുവനായി തകർന്ന് പോകാം.*_


🔅 _*"ഒരിക്കൽ തീരുമാനമെടുത്താൻ മാറ്റമുണ്ടാവുകയില്ല", "മുന്നോട്ട് വച്ച കാൽ പുറകോട്ടെടുക്കില്ല" എന്നൊക്കെ പറയുന്നത് കേൾക്കാൻ സുഖമാണെങ്കിലും , ജീവിതത്തിൽ എപ്പോഴും ബുദ്ധിപരമായ പ്രവൃത്തിയാവണമെന്നില്ല.*_ 


🔅 _*ഒരു കാര്യത്തിനായി പകുതിയോളം പണം ചിലവഴിച്ചിട്ടുണ്ടെങ്കിൽ അതിൽ നിന്നും പിൻമാറാൻ മിക്കവർക്കും സാധിക്കുകയില്ല. അതാണ് മിക്കപ്പോഴും അവരുടെ പതനത്തിനിടയാക്കുന്നത്.*_


🔅 _*നമ്മളെടുക്കുന്ന തീരുമാനങ്ങൾ, ആവശ്യമെങ്കിൽ പുനഃപ്പരിശോധിക്കുകയും,  വേണ്ടതായ മാറ്റങ്ങൾ വരുത്തുകയും, നിവൃത്തിയില്ലെങ്കിൽ ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് എപ്പോഴും ബുദ്ധിപരം. ജീവിതത്തിൽ മിക്കപ്പോഴും നമ്മൾ തനിയെയാണ്   തീരുമാനങ്ങൾ എടുക്കുന്നത്. അതു കൊണ്ട് വലിയ തീരുമാനങ്ങൾ എടുക്കുമ്പോൾ ഇത്തരം ട്രാപ്പിൽ പെട്ടു പോകാതെ സൂക്ഷിക്കുക. ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും. പലപ്പോഴും ജീവിതം തന്നെ മാറി മറിയാനും സാദ്ധ്യതയുണ്ട്.*_


                                  

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*