പേരൻ്റിങ്
🔅 _*ജന്മം നൽകി എന്നത് കൊണ്ട് മാത്രം ആരും രക്ഷിതാവാകുന്നില്ല.. ജനിപ്പിച്ചു എന്നതിന്റെ പേരിൽ ആരും സ്വയം വളർന്ന് വലുതാവണം എന്നില്ല. ജനിക്കാൻ മാത്രമല്ല വളരാനും ഒരിടം വേണം. തനിയെ നിൽക്കാനുള്ള പ്രാപ്തിയും ധൈര്യവും രൂപപ്പെടുന്നത് വരെ എല്ലാവരും സംരക്ഷിക്കപ്പെടണം.. ജീവൻ നൽകുന്നതിനെക്കാൾ പ്രധാനമാണ് ജീവിതം നൽകുക എന്നത്.. ഇനി വളർത്താൻ കഴിവില്ലെങ്കിൽ സ്വയം വളരാൻ അനുവദിക്കുക എങ്കിലും വേണം.*_
🔅 _*വളർത്തുക എന്ന് പറഞ്ഞാൽ കിളിയെ കൂട്ടിൽ അടച്ച് വയറ് നിറയെ ഭക്ഷണം നൽകൽ അല്ല. അങ്ങനെയുള്ളവർ ഒരു യഥാർത്ഥ പരിപാലകൻ ആവുന്നില്ല . വളർച്ചയുടെ സ്വാഭാവിക സാധ്യതകളും സാഹചര്യങ്ങളും എന്തെന്ന് വളർത്തുന്നവന് ബോധ്യമുണ്ടാവണം . വളർത്തുന്നതിനൊപ്പം സ്വയം പറക്കാനുള്ള പരിശീലനം കൂടി നൽകിയാലെ അവ സ്വാഭാവികമായി വളർന്ന് വരൂ.*_
🔅 _*സ്നേഹവും പരിഗണനയും ലാളനയും ഓരോരുത്തരുടെയും ജന്മാവകാശമാണ്.അവ നിഷേധിക്കപ്പെടുന്നവർ പൂർണ്ണ വളർച്ച എത്തില്ല.. ലോകത്തെ കുറിച്ച പ്രത്യാശ നൽകുന്നവർ , വളർത്തുന്നവർ തന്നെയാണ്. ..വളർന്ന് വരുന്ന ഓരോരുത്തരെയും നിരീക്ഷിച്ചാൽ വളർത്തുന്നവരുടെ കരസ്പർശം നമുക്ക് തിരിച്ചറിയാം .*_

Comments
Post a Comment