വിഷാദം

 


🔅 _*ആധുനിക കാലത്ത്‌ പലവിധ മാനസിക വിഷമതകളാൽ പ്രയാസം അനുഭവിക്കുന്നവരാണ്‌ ഭൂരിഭാഗം ആളുകളും .  വിഷാദം  ഇതിന്റെ ഒരു ഭാഗം ആയി വരുന്ന സംഭവം ആണ്‌ . നാം എന്നും കാണുന്നതും അറിയുന്നതുമായ അടുത്ത സുഹൃത്തിന്‌ വരെ ചിലപ്പോൾ  വിഷാദരോഗം ആണെന്ന് നാം തിരിച്ചറിയില്ല.*_




🔅 _*മികച്ച ജോലി, ഉയർന്ന സാമ്പത്തികം, നല്ല കുടുംബം, ആരോഗ്യം ഒക്കെയുണ്ടായിട്ടും യാതൊരു കാരണവുമില്ലാതെ സങ്കടപ്പെടുന്നവരായിരിക്കും അവർ.  മാനസിക ആരോഗ്യത്തിന് ചികിത്സ തേടുന്നത്, വലിയ അപരാധമായിട്ടാണ് നമ്മുടെ സമൂഹം ഇന്നും  കാണുന്നത്. അത് മാറണം.*_


🔅 _*എന്നാൽ വിഷാദത്തിന്‌ നമുക്ക്‌ ചെയ്യാൻ കഴിയുന്ന സ്വയം ചികിൽസ എന്ന് പറയുന്നത്‌ ആതുര സേവനം ആണ്‌. ആർക്കും പരീക്ഷിച്ച്‌ നോക്കാവുന്ന കാര്യവും ആണിത്‌.*_


🔅 _*തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മൾ മറ്റൊരാളെ സഹായിക്കുമ്പോൾ, നമുക്കുണ്ടാവുന്ന സന്തോഷം അനുഭവിച്ചിട്ടുണ്ടോ? അതാണ് യഥാർത്ഥ സന്തോഷം! വിശക്കുന്നയാൾക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കുന്നത് മുതൽ, രോഗിക്ക് രക്തം കൊടുക്കുന്നതും ചികിത്സാ ചെലവ് നൽകുന്നതും, ജീവിക്കാനുള്ള, പഠിക്കാനുള്ള, സൗകര്യം ചെയ്ത് കൊടുക്കുന്നതുമായ സാമൂഹ്യ പ്രവർത്തനത്തിനിറങ്ങുന്നവരാണ് യഥാർത്ഥ സന്തോഷവാൻമാർ! ആ സന്തോഷം അനുഭവിച്ചവർ, വീണ്ടും  അത്തരം  കാര്യങ്ങൾക്കായി തുനിഞ്ഞിറങ്ങും. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ വാറൻ ബുഫറ്റിനെ പോലുള്ള  സമ്പന്നരായ പലരും ധാരാളം പണം ചാരിറ്റിക്കായി ചിലവഴിക്കുന്നതും, ഒരു പാട് പേർ ജോലി ഉപേക്ഷിച്ച് സന്നദ്ധ പ്രവർത്തനത്തിലേർപ്പെടുന്നതും, ഈ സന്തോഷത്തിനടിമയാവുന്നത് കൊണ്ടാണ്.*_


🔅 _*നമ്മൾ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റൊരാളെ അകമഴിഞ്ഞ് സഹായിക്കുമ്പോൾ  നമുക്ക്‌  ആത്മാഭിമാനം കൂടുന്നു. മറ്റെയാളുടെ പ്രശ്നത്തിൽ സ്വന്തം വിഷമം മറക്കുന്നു,  മറ്റെയാളുമായി തട്ടിച്ച് നോക്കുമ്പോൾ, തന്റെ ജീവിതം മികച്ചതാണെന്ന തോന്നൽ, സംതൃപ്തി എന്നിവ ഉണ്ടാവുന്നു.,  സന്തോഷം നമ്മെ പ്രവർത്തന നിരതരാക്കുന്നു.*_


🔅 _*നമുക്ക്‌ ഏറ്റവും സന്തോഷം നൽകുന്ന കാര്യം ഏത് തന്നെയാലും, അതിന് പെട്ടന്ന്  അടിമപ്പെടുന്ന തരം മസ്തിഷ്ക്കമാണ് നമുക്കുള്ളത്.*_


🔅 _*നമുക്ക്‌ ഏറ്റവും കൂടുതൽ സന്തോഷം  ലഭിക്കുന്നത്, സ്വമനസ്സാലെ  മറ്റുള്ളവരെ സഹായിക്കുമ്പോൾ മാത്രമാണ്. അതാവട്ടെ, അനുഭവിച്ച് തന്നെ അറിയണം. വിഷാദം അടക്കം  കാരണമുള്ളതും  ഇല്ലാത്തതുമായ എല്ലാ സങ്കടവും മാറ്റാനുള്ള വഴിയും  ആതുര സേവനമാണ്.*_


                                         

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*