തൊഴിൽ സംതൃപ്തി
🔅 _*രാവിലെ എണീക്കുമ്പോൾ തന്നെ, 'ഇന്നും ആ നശിച്ച ജോലിക്ക് പോകണമല്ലോ... വല്ല ഹർത്താലോ ചുഴലിക്കാറ്റോ ഭൂകമ്പമോ വന്നിരുന്നെങ്കിൽ ഇന്നൊരു ദിവസമെങ്കിലും സമാധാനം ഉണ്ടായേനേ ' എന്നു ചിന്തിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്.*_
🔅 _*തൊഴിൽ സംതൃപ്തി ഒട്ടുമില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം മനോഭാവം ഉടലെടുക്കുന്നത് എന്ന് സാമാന്യമായി പറയാം. എന്നാൽ എന്താണ് തൊഴിൽ സംതൃപ്തി എന്നു ചോദിച്ചാൽ മിക്കവരും മേൽപോട്ട് നോക്കുകയും ചെയ്യും.*_
🔅 _*എന്തിനാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചാൽ, ശമ്പളത്തിന് വേണ്ടിയാണ് എന്നതാണ് മിക്കവാറും ആളുകൾ കരുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും.*_
🔅 _*ജീവിതവൃത്തിക്കുള്ള ധനം മാത്രമല്ല തൊഴിലിൽ നിന്നും നമ്മുക്ക് ലഭിക്കുന്നതെന്ന് ഒരൽപം ചിന്തിച്ചാൽ മനസ്സിലാക്കാനാവും. ശമ്പളത്തിനപ്പുറം, തൊഴിൽ നമ്മുക്ക് നൽകുന്ന ഒന്നാണ് സാമൂഹിക അംഗീകാരം. ഏത് തൊഴിൽ ചെയ്യുന്നയാൾക്കും സമൂഹത്തിൽ ഒരു നിലയുണ്ട്.*
🔅 _*നമ്മുടെ പ്രവൃത്തി പരിചയം, ആശയ വിനിമയശേഷി, വ്യക്തികളുമായി ഇടപഴകാനുള്ള കഴിവ്, നേത്യത്വപാടവം, പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള ആർജ്ജവം, സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള, വിവിധ പ്രായങ്ങളിലുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള അവസരം, പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനുള്ള സാദ്ധ്യതകൾ, പുതിയ കാര്യങ്ങൾ പഠിക്കാനും പ്രയോഗിക്കാനുമുള്ള സാഹചര്യം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രയോജനങ്ങൾ തൊഴിലിലൂടെ നമ്മുക്ക് കൈവരുന്നുണ്ട് എന്ന് അധികമാരും മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.*_
🔅 _*ഇക്കാര്യങ്ങൾ മനസ്സിലാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോൾ മാത്രമേ, ഒരാൾ പൂർണ്ണമായ അർത്ഥത്തിൽ ജോലി ചെയ്യുന്നു എന്നു പറയാനാവു.*_
🔅 _*മറിച്ച് മാസാവസാനം കിട്ടുന്ന ശമ്പളം മാത്രം മുന്നിൽ കണ്ടാണ് ജോലി ചെയ്യുന്നതെങ്കിൽ ജോലി വിരസമാവുമെന്നു മാത്രമല്ല പലപ്പോഴും ക്ലേശകരവുമാവും.*_
🔅 _*തൊഴിലിന് ശമ്പളത്തിനപ്പുറം നൽകാനാവുന്ന സാദ്ധ്യതകൾ കൂടി പരിഗണിച്ചു നോക്കിയാൽ തൊഴിലിനോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റം വരുന്നത് കാണാം. നമ്മെ നവീകരിക്കാൻ, നമ്മുടെ കഴിവുകളെ മെച്ചപ്പെടുത്താൻ കിട്ടിയ നല്ലൊരു അവസരമായി തൊഴിലിനെ കണ്ടു തുടങ്ങിയാൽ, ജോലി സമയം തീരാനുള്ള കാത്തിരിപ്പും മുഷിപ്പും, സന്തോഷത്തിനും ഉത്സാഹത്തിനും വഴി മാറുന്നത് അനുഭവിച്ചറിയാൻ കഴിയും.*_
🔅 _*ജോലിയോടുള്ള നമ്മുടെ കാഴ്ചപ്പാടിൽ, മനോഭാവത്തിൽ മാറ്റം വന്നാൽ പകുതിയിലധികം പ്രശ്നങ്ങളും തീരും.*_
🔅 _*അതു കൊണ്ട് ചെയ്യുന്ന ജോലി എന്തു തന്നെയായാലും അതിൽ അറിവും കഴിവും വർദ്ധിപ്പിക്കുക. പെർഫക്ഷന് വേണ്ടി ശ്രമിക്കുക.*_
🔅 _*ജീവിതം ഒന്നേയുള്ളു. ജീവിതത്തിന്റെ മുക്കാൽ ഭാഗവും ചിലവഴിക്കുന്നതാവട്ടെ തൊഴിലിലുമാണ്. തൊഴിലിൽ സന്തോഷവും സമാധാനവുമില്ലെങ്കിൽ ജീവിതത്തിന്റെ പകുതിയും പാഴാക്കുന്നുവെന്നർത്ഥം.*_
Comments
Post a Comment