കൂടെ നിൽക്കാൻ ഒരാൾ



🔅 _*സുഹൃത്തുക്കൾ തമ്മിൽ വർഷങ്ങൾ   കൊണ്ട്‌ കെട്ടിപ്പൊക്കിയ വിശ്വാസം പോലും നിമിഷങ്ങൾ കൊണ്ട്‌ തകർന്നടിയുന്ന പല കഥകളും നാം കേട്ടിട്ടുണ്ട്‌ . ഇത്‌ പലപ്പോഴും ഒരു നിമിഷത്തെ  വൈകാരികത കൊണ്ട്‌ ഉണ്ടാകുന്നതാവില്ല.  അവ ആദ്യം മുതലേ ഉണ്ടായിരുന്നതും ഒളിപ്പിച്ച്‌ വച്ചിരുന്നതുമായ അവിശ്വാസം   കൊണ്ടാണ്‌. അത്‌ പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളിൽ പുറത്ത്‌ വരുന്നു എന്ന് മാത്രം.*_


🔅 _*സുഹൃത്തിന്റെ കാര്യത്തിൽ മാത്രം അല്ല , സ്വന്തം ഇണയുടെ കാര്യത്തിലും ഇക്കാര്യം പ്രസക്തമാണ്‌. ഒരാളെ നാം വിശ്വസിക്കുമ്പോൾ  അയാളുടെ കഴിവുകൾക്ക്‌ ഒപ്പം പോരായ്മകളെ കുൂടിയാണ്‌  നാം വിശ്വസിക്കേണ്ടത്‌.ചില വിവാഹബന്ധങ്ങൾ ഒരു മാസം പോലും നീണ്ട്‌  നിൽക്കാതെ അടിച്ച്‌ പിരിയുമ്പോൾ മറ്റ്‌ ചിലവ അറുപതും എഴുപതും വർഷങ്ങൾ (മരണം വരെയും ) നീണ്ടു നിൽക്കുന്നത്‌ നാം കാണുന്നു. അവ നാം ആദ്യം പറഞ്ഞ ഈ വിശ്വാസത്തിന്റെ ബലത്തിൽ തന്നെ ആണ്‌.*_


🔅 _*ബന്ധങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച മനോഭാവവും  പരസ്പര വിശ്വാസത്തോടൊപ്പം പ്രാധാന്യം അർഹിക്കുന്നുണ്ട്‌.. കാര്യങ്ങൾ താൻ ആഗ്രഹിക്കുന്ന രീതിയിൽ മാത്രം നടക്കണം എന്ന് ആഗ്രഹിക്കരുത്‌.  അവർക്ക്‌ അറിയാവുന്ന കാര്യങ്ങൾ അവരുടെ മികച്ച രീതിയിൽ ചെയ്യുവാൻ അനുവദിക്കുകയാണ്‌  പരസ്പര വിശ്വാസത്തിലെ മാന്യത.*_


🔅 _*സുഹൃത്ത്‌ ആയാലും ഇണ ആയാലും അവർ ഉപാധികൾ ഇല്ലാതെ  നമ്മുടെ കൂടെ നിൽക്കുന്നുണ്ടെങ്കിൽ അവരെ അവിശ്വസിക്കുകയോ അവഹേളിക്കുകയൊ ചെയ്യരുത്‌.*_


🔅 _*നമ്മുടെ കൂടെ നിൽക്കാൻ ഒരാൾ ഉണ്ടാവുക എന്നതിനേക്കാൾ പ്രധാനമായി എന്താണുള്ളത്‌...???*

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*