റിലേഷൻഷിപ്പൽ തെറ്റ് ചെയ്താൽ
റിലേഷൻഷിപ്പൽ തെറ്റ് ചെയ്താൽ
----------------------------
തെറ്റ് ചെയ്താൽ എന്ത് സംഭവിക്കും…?
എന്താണ് തെറ്റ്…?
എന്താണ് ശരി…?
ഇങ്ങനെ കുറെ ചോദ്യങ്ങൾ ഒക്കെ നിങ്ങടെ മനസ്സിലേക്ക് പല തവണ വന്നിട്ടുണ്ട്…
അതിന് ഒന്നുമാത്രമാണ് ഉത്തരം…
നിങ്ങൾ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്..
ശരി എന്ന് ചിന്തിച്ചാൽ അത് ശരിയാണ് തെറ്റ് എന്ന് ചിന്തിച്ചാൽ തെറ്റാണ്….
അപ്പോൾ എവിടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്….തുടക്കം മനസ്സിന്റെ തെറ്റ് എന്നുള്ള ചിന്തയിലാണ്,...
ഒരു ചെറിയ ഉദാഹരണം പറഞ്ഞു തുടങ്ങാം…
ഒരിക്കൽ ഒരു നല്ല പ്രണയം ഉണ്ടായിരുന്നു… അവർ തമ്മിൽ പരസ്പരം, പങ്കുവെച്ചിരുന്നു അവരെ തന്നെ… അങ്ങനെ മുന്നോട്ടു പോവുകയും,ഒരു ചെറിയ പ്രശ്നം ഉണ്ടായി അവർ രണ്ടുപേരും രണ്ടു ദിശകളിലേക്ക് അകന്നു പോവുകയും ചെയ്തു, അങ്ങനെ അവർ രണ്ടുപേരും വിവാഹിതരായി,..അപ്പോൾ മുതൽ താൻ തെറ്റ് ചെയ്തു എന്ന് ഒരു ചിന്ത അവരുടെ മനസിൽ ഉണ്ടായി
ജീവിതം നല്ലതുപോലെ തുടങ്ങി.. മുന്നോട്ട് കുതിച്ചു പോകുന്ന സമയത്താണ്,.. താൻ വിവാഹം കഴിച്ച പങ്കാളിക്ക് പണ്ടൊരു പ്രണയം ഉണ്ട് എന്നുള്ള കാര്യം അറിയുന്നത്…
മനസ്സിലെ ചിന്തകൾ ആദ്യം എങ്ങോട്ട് കുതിച്ചുപായും എന്ന് കരുതുന്നു,...
ഒരു ദിശയിലേക്ക് മാത്രമായിരിക്കും….തന്റെ ജീവിതത്തിൽ നടന്നത് ഒക്കെ, അവരുടെ ജീവിതത്തിലും നടന്നു കാണും,... പിന്നെ മനസ്സ് പയ്യെപ്പയ്യെ, അവരുടെ പ്രണയം വളരെയധികം തെറ്റായിരുന്നുവെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും….അങ്ങനെ പയ്യെപ്പയ്യെ അവരുടെ കുടുംബജീവിതം തകർന്നു പോകും, പരസ്പര വിശ്വാസം നഷ്ടമായി പോകും, പിന്നീട് ഒരു മാനസിക രോഗിയെ പോലെ ആകും,...
പക്ഷേ താൻ ചെയ്തത് ഒന്നും തെറ്റല്ല ആയിരുന്നു എന്നു.. അതൊരു ചെറിയ സാഹചര്യം മാത്രമായിരുന്നു എന്നും… വിവാഹ ജീവിതത്തിനു ശേഷം,.. എങ്ങിനെയാണ് എന്നുള്ള ചിന്ത മാത്രം മതിയെനിക്ക് എന്ന് കരുതുന്നു ഒരാൾക്ക്… ഇതൊന്നും വലിയ വിഷയം അല്ല…
*)റിലേഷൻഷിപ്പ് ഉണ്ടാകുന്ന തെറ്റുകൾ.. ഒരിക്കലും തിരുത്താൻ സാധിക്കാത്തതാണ് എന്നുള്ളത് വലിയ സത്യം..
മനസ്സിൽ ഉണ്ടാകുന്ന മുറിവുകൾ, ഒരിക്കലും,.. ആർക്കും മായ്ക്കാൻ സാധിക്കില്ല… ചെറിയ രീതിയിൽ മറച്ചുവെക്കാൻ മാത്രമേ സാധിക്കുകയുള്ളൂ….
ഒരു കാരണവശാലും, വിശ്വാസ വഞ്ചന എന്ന തെറ്റ് ചെയരുത്..
നിങ്ങൾ നിങ്ങളുടെ പങ്കാളിയോട്, വിശ്വാസ വഞ്ചന കാണിക്കുമ്പോൾ.. അത് ഏതെങ്കിലും രീതിയിൽ അവർ തിരിച്ചറിഞ്ഞൽ… ചിലപ്പോൾ അവരെക്കൊണ്ട് ക്ഷമിക്കാൻ സാധിക്കുമെങ്കിലും, ഇല്ല എങ്കിൽ നിങ്ങൾ ജീവിതത്തിൽ ഇനി ഒരിക്കലും ആ തെറ്റ് ആവർത്തിചില്ല എങ്കിലും.. നിങ്ങൾ ഉണ്ടാക്കിയ മുറിവുകൾ അവിടെ അങ്ങനെതന്നെ കിടക്കും..
ചെറിയ പ്രശ്നങ്ങളിൽ അത് വീണ്ടും വീണ്ടും വ്രണപ്പെട്ടു കൊണ്ടേയിരിക്കും…
അവസാനം അതൊരു സർപ്പത്തെപ്പോലെ നിങ്ങളുടെ കുടുംബജീവിതത്തെ വിഴുങ്ങും….
ചിലതൊക്കെ ജീവിതത്തിൽ കടിഞ്ഞാൺ, ഇടണം…
അതു നിങ്ങളുടെ ചിന്തകൾ ആയാലും,...സൗഹൃദങ്ങൾ ആയാലും...

Comments
Post a Comment