വിശ്വാസമാണ് വിജയം
വിശ്വാസമാണ് വിജയം
നിങ്ങൾ ഏർപ്പെടുന്ന കാര്യത്തിൽ നിങ്ങൾക്ക് വിശ്വാസമുണ്ടോ, നിങ്ങൾക്ക് വിജയിക്കാം.
എത്രത്തോളം വിശ്വാസം വേണം?
അടിയുറച്ച വിശ്വാസം വേണം. അടിയുറച്ച വിശ്വാസമാണ് മനഃശക്തിയുടെ കാതൽ. നിങ്ങളുടെ ആഗ്രഹം സഫലമാകുമെന്ന് നിങ്ങൾ അടിയുറച്ച് വിശ്വസിച്ചിട്ടു വേണം പരിശ്രമിക്കാൻ. എങ്കിൽ മാത്രമേ അത് സഫലമാകൂ. സ്വന്തം വിജയത്തെക്കുറിച്ച് സംശയം തോന്നിയാൽ അത് സഫലമാകില്ല. അത്ലറ്റുകൾ പറയാറുണ്ട്. ഓരോ മത്സരത്തിന് മുമ്പും 'ഈ മത്സരം ഞാൻ ജയിക്കും' എന്ന ഉറപ്പിച്ച് വിശ്വസിച്ചുകൊണ്ടാണ് അവർ മത്സരത്തിന് ഇറങ്ങുന്നത്. ആ വിശ്വാസം മാത്രം മതി മത്സരം അവർക്ക് അനായാസമായി അനുഭവപ്പെടാൻ. അതിനു പകരം ഒപ്പം മത്സരിക്കുന്നവരുടെ കഴിവുകളെ ഓർത്ത് ഭയപ്പെടുകയും, താൻ വിജയിക്കുമോ എന്ന് ഓരോ നിമിഷവും സംശയത്തോടെ ചിന്തിക്കുകയും ചെയ്തു കൊണ്ടിരുന്നാൽ മത്സരത്തിൽ നിശ്ചയമായും പരാജപ്പെടുക തന്നെ ചെയ്യും.
എന്താണ് വിശ്വാസം? ഒരു ചിന്തയോടൊ വസ്തുവിനോടോ വസ്തുതയോടോ നിങ്ങൾക്കുള്ള പ്രതിബദ്ധതയാണ് വിശ്വാസം. അവയോടു നിങ്ങൾക്കുള്ള അനുകൂല മനോഭാവവും അതുൾക്കൊള്ളുന്നു. ആലോചിച്ച് നോക്കൂ, നിങ്ങൾക്ക് പൂർണമായി വിശ്വാസമുള്ള വസ്തുതകൾക്കു വേണ്ടി മാത്രമല്ലേ നിങ്ങൾക്കു നില കൊള്ളാനാവൂ, വാദിക്കാനാവൂ. പ്രവർത്തിക്കാനാവൂ. നിങ്ങൾ ഓരോ കാര്യവും ചെയ്യുന്നതിന്റെ പിന്നിലും ‘അത് പൂർത്തിയാകും’ എന്ന വിശ്വാസമാണുള്ളത്. പൂർത്തിയാക്കാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യാൻ നാം തയ്യാറാകില്ല.
എങ്ങനെയാണ് വിശ്വാസം ഉണ്ടാകുന്നത്?
നിങ്ങളുടെ കഴിവുകൾ, ചെയ്യുന്ന കാര്യത്തിന്റെ ഫലപ്രാപ്തി യെക്കുറിച്ചുള്ള ധാരണ, അതിനു വേണ്ടി വരുന്ന സമയം, നിങ്ങൾക്ക് കൈകാര്യം ചെയ്യാനാവുമെന്നുള്ള ബോധം എന്നിങ്ങനെ പലതും നിങ്ങളുടെ വിശ്വാസം രൂപപ്പെടുന്നതിൽ നിർണായകമായ പങ്കു വഹിക്കുന്നു. കഴിവ് അല്പം കുറവാണെങ്കിൽ, തനിക്ക് ഈ കാര്യം പൂർത്തിയാക്കാൻ പറ്റുമോ എന്ന സംശയം തോന്നും. നിങ്ങളുടെ വിശ്വാസത്തിനു തീവ്രത കുറയും.
ഉള്ളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾ ചേർന്നാണ് വിശ്വാസം ഉണ്ടാക്കുന്നത്. നിങ്ങളുടെ ബുദ്ധിശക്തി, യുക്തി ബോധം, സ്വാഭിമാനം, ആത്മവിശ്വാസം, ജീവിത വീശിക്ഷണം മുതലായ നിരവധി ഘട്ടങ്ങൾ ഇവിടെ നിർണായകമാണ്. പൂർവ്വാനുഭവങ്ങൾ, കണ്ടും കെട്ടും വായിച്ചും ലഭിക്കുന്ന അറിവുകൾ എന്നിവയും വിശ്വാസത്തെ ശക്തിപ്പെടുത്തും. എവറസ്റ് കൊടുമുടി കീഴടക്കാൻ വളരെ വിഷമമാണെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് അതേക്കുറിച്ച് മുൻ പർവതാരോഹകർ എഴുതിയിട്ടുള്ള കുറിപ്പുകൾ വായിച്ചാണ്.
ആ അറിവിനെ ആധാരമാക്കി എവറസ്റ്റ് കീഴടക്കാൻ 'എനിക്ക് പറ്റില്ല' എന്ന് നിങ്ങൾ വിശ്വസിക്കുന്നു. എന്നാൽ കഴിവുകൾ ഇല്ലാതിരുന്നിട്ടും, പല പ്രകാരത്തിലും കഷ്ടപ്പെട്ട് എവറസ്റ്റ് കീഴടക്കിയവരുടെ മോട്ടിവേഷണൽ കഥകൾ വായിച്ച് കഴിഞ്ഞാലോ? നിങ്ങൾക്ക് വിശ്വാസമാകും, ' കീഴടക്കാം' എന്ന്,. അല്ലേ?
അതായത് വിജയിക്കുമെന്ന് വിശ്വസിക്കുക. ആ വിശ്വാസം നിങ്ങളെ വിജയത്തിലേക്ക് വേഗം കൊണ്ട് ചെല്ലും.

Comments
Post a Comment