ചിലപ്പോഴെങ്കിലും നമ്മൾ ഒറ്റയ്ക്ക് നടക്കുന്നതാണ് നല്ലത് എന്ന് തോന്നിയിട്ടില്ലേ?

 ചിലപ്പോഴെങ്കിലും നമ്മൾ ഒറ്റയ്ക്ക് നടക്കുന്നതാണ് നല്ലത് എന്ന് തോന്നിയിട്ടില്ലേ?

 ഒരുപക്ഷേ അടിപൊളി ആവും എന്നു കരുതി നമ്മുടെ ചില സുഹൃത്തുക്കളുമായി യാത്രപോകുമ്പോൾ ആയിരിക്കും അവരുടെ തനിനിറം പുറത്തു വരുക. പിന്നീട് ആലോചിക്കും അവരുമായി പോകേണ്ടി ഇരുന്നില്ല എന്ന്.

 കേട്ടിട്ടില്ലേ?

 ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്ത് അറിയണമെങ്കിൽ അയാളുമായി ഒരു യാത്ര പോയാൽ മതി എന്ന്.


 എന്നാൽ ഇവിടെ പറയാൻ പോകുന്നത് അതൊന്നുമല്ല കേട്ടോ.

 ഇങ്ങനെയുള്ള ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ചിലപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടാകാം.

 ഒരുപക്ഷേ വളരെ പ്രതീക്ഷയോടെ തുടങ്ങിയ ഒരു ബിസിനസ് സംരംഭത്തിൽ, അല്ലെങ്കിൽ വിവാഹത്തിൽ, അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു ഉദ്യമത്തിൽ നമുക്കൊരു താങ്ങും തുണയാകും എന്നുകരുതി നമ്മൾ കൂടെ കൂട്ടിയ പലരും ഒരുപക്ഷേ നമ്മെ പിന്നിൽ നിന്ന് കുത്തിയിട്ട് ഉണ്ടാകും.


 അപ്പോൾ നമ്മുടെ മനസ്സിലും തോന്നിയിട്ടുണ്ടാകും ഇതിലും ഭേദം ഒറ്റയ്ക്കായിരുന്നു എന്ന്.


 അല്ലെങ്കിലും നമ്മുടെ അമിതമായ പ്രതീക്ഷകൾ തന്നെയാണല്ലോ ദുഃഖത്തിനും വഴിവെക്കുന്നത്.

 ശരിക്കും പഴയ കാര്യങ്ങളിൽ നിന്നുള്ള തിരിച്ചറിവുകൾ ഉൾക്കൊണ്ടുകൊണ്ട് കുറച്ചുകൂടി വിവേകത്തോടെ നമ്മുടെ കൂടെ ചേർത്തുനിർത്തി അവരെ മനസ്സിലാക്കാനായി ശ്രമിച്ചാൽ അവരിൽ അമിതമായ പ്രതീക്ഷ കാത്തിരുന്നാൽ ഒരുപക്ഷേ അങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് മറികടക്കാനാവും

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*