സംതൃപ്തി പോകുമ്പോൾ

 എത്ര ആത്മവിശ്വാസത്തോടുകൂടി സന്തോഷമായി സംതൃപ്തിയോടെ കൂടി ജീവിച്ചാലും, ചിലപ്പോഴെങ്കിലും ചില അവസരങ്ങളിൽ നമുക്ക് തോന്നിയിട്ടില്ലെ?

നമ്മൾ ഒന്നും അല്ല എന്ന തോന്നൽ.

നമ്മൾ ഒന്നുമല്ലാതായി തീരുന്ന അവസ്ഥ..

നമ്മുടെ ജീവിതത്തിൽ പല അവസരത്തിൽ പല രീതിയിൽ,

അതൊരുപക്ഷേ ബന്ധങ്ങളിലാകാം, ബിസിനസ്സിലാകം, ജോലിയിലാകാം പഠിത്തത്തിലാകാം, അങ്ങനെ അങ്ങനെ.


ആ ചിന്തകളിൽ പെട്ടു പോവാതെ അതിൽനിന്ന് ഉണർന്നെണീറ്റ നേരെ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിവർന്ന്‌ നിന്ന് സ്വയം ചോദിക്കുക.


"ഇതാ ഇത്രയും ദൂരം ഇവിടം വരെ എത്തിയില്ലേ. എല്ലാം ഉണ്ടായിട്ടാണോ ഞാൻ ഇവിടം വരെ എത്തിയത്?

ഇല്ലായ്മകളിലും ഉള്ള കാര്യങ്ങളിൽ സന്തോഷം കണ്ടു കൊണ്ട്, ഉള്ള കാര്യങ്ങൾ വച്ച് ജീവിതത്തിൽ ഇവിടം വരെ എത്തിയില്ലെ എന്ന സംതൃപ്തിയോടെ,

ഇനിയും ഞാൻ ഏറെ ദൂരം മുന്നോട്ടു പോകും എന്ന് ദൃഢനിശ്ചയത്തോടു കൂടി പറയുക."


ഇനി കണ്ണാടിയിലെ ആ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി. മുമ്പെങ്ങും കാണാത്ത ഒരു ധൈര്യവും  ദൃഡനിശ്ചയവും ആ മുഖത്ത് കാണാൻ സാധിക്കും.

അതൊരു ശീലമാക്കി നോക്കിയേ. വളരെയധികം വ്യത്യാസം നമ്മളിൽ തന്നെ നമുക്ക് കാണാനായി സാധിക്കും.

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*