ഓൺലൈൻ മീറ്റിംഗുകളിൽ പാലിക്കേണ്ട അടിസ്ഥാന മര്യാദകൾ*

 *ഓൺലൈൻ മീറ്റിംഗുകളിൽ പാലിക്കേണ്ട അടിസ്ഥാന മര്യാദകൾ*


1. മീറ്റിംഗ് സമയത്തിന് മുൻപ് തന്നെ നിങ്ങൾ ഉപയോഗിക്കുന്ന മീറ്റിംഗ് പ്ലാറ്റഫോം (zoom, skype, ഗൂഗിൾ മീറ്റ് മുതലായവ)   സെറ്റപ്പ് ഉറപ്പു വരുത്തുക.

2. മീറ്റിംഗുകളിൽ തീരുമാനിച്ച സമയത്തു തന്നെ ജോയിൻ ചെയ്യുക. 

3. മീറ്റിംഗിൽ കയറുമ്പോൾ വീഡിയോ  / ഓഡിയോ എന്നിവ മ്യൂട്ട് ചെയ്തു മാത്രം കയറുക. കയറിയതിനു ശേഷം ആവശ്യാനുസൃതം അവ ഉപയോഗിക്കാം.

4. മറ്റുള്ളവർ സംസാരിക്കുമ്പോൾ മൈക്ക് മ്യൂട്ട് ചെയ്യുക.

5. ആവശ്യത്തിന് മാത്രം വീഡിയോ ഓൺ ചെയ്യുക.

6. വീഡിയോ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയുള്ളതാണ് എന്ന് ഉറപ്പ് വരുത്തുക

7. വീഡിയോ ഓൺ ചെയ്തു കൊണ്ട് മറ്റു ജോലികളിൽ ഏർപ്പെടാതിരിക്കുക.

8. മൈക്ക് ഓൺ ചെയ്തു വച്ചു കൊണ്ട് മറ്റുള്ളവരോട് സംസാരിക്കുക / ഫോൺ കോൾ എടുക്കുക എന്നിവ ഒഴിവാക്കുക

9. വീഡിയോ കോൾ ആണെങ്കിൽ മാന്യമായ വസ്ത്രധാരണം ഉറപ്പു വരുത്തുക

10. കിടന്നു കൊണ്ടോ നടന്നു കൊണ്ടോ ഒക്കെ വീഡിയോ കോളിൽ പങ്കെടുക്കാതിരിക്കുക. കഴിയുന്നിടത്തോളം ശരീര ചലനങ്ങൾ കുറയ്ക്കുക. ചലനങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധ മാറാൻ കാരണമാകും.

11. ശബ്ദബാഹുല്യം ഉള്ള ചുറ്റുപാടുകളിൽ നിന്ന് ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുക്കാതിരിക്കുക.

12.ഒരാൾ തന്നെ അധിക നേരം സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രധാന സ്പീക്കർ അല്ലെങ്കിൽ 5 മിനിറ്റിൽ കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

13. ചർച്ചകൾക്ക് കൃത്യമായ അജണ്ട ഉറപ്പു വരുത്തുക

14. മീറ്റിംഗ് മോഡറേറ്റ് ചെയ്യാൻ ഒരാൾ ഉണ്ടാവുന്നതാണ് എപ്പോഴും അഭികാമ്യം

15. ഒന്നിലധികം ആൾക്കാർ ഒരേ സമയത്ത് സംസാരിക്കാതിരിക്കുക.

16. ഓൺലൈൻ മീറ്റിംഗുകളിൽ നേർക്കു നേർ ഉള്ള ചർച്ചകളേക്കാൾ വൈകാരിക നിയന്ത്രണം ആവശ്യമാണ്.

17. ചർച്ചകളിൽ ഇടപെട്ട് സംസാരിക്കുമ്പോൾ ലഘുവായി സ്വയം പരിചയപ്പെടുത്തുക.

18. മോഡറേറ്റർ അല്ലാതെ മറ്റുള്ളവർ പരസ്പരം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കുക

19. സ്വകാര്യ സംഭാഷണങ്ങൾ പ്രധാന വിഷയങ്ങൾക്ക്   ശേഷം മാത്രം നടത്തുക

20. മീറ്റിംഗുകൾക്ക് ഒടുവിൽ എപ്പോഴും സംസാരിക്കപ്പെട്ട കാര്യങ്ങൾ ക്രോഡീകരിക്കുക. കഴിയുമെങ്കിൽ പങ്കെടുത്ത എല്ലാവർക്കും മിനിറ്റ്സ് അയക്കുക.

21. മീറ്റിംഗുകൾ ഔദ്യോഗിക സ്വഭാവം ഉള്ളവയാണെങ്കിൽ മറ്റുള്ളവർ കേൾക്കെ അതിൽ പങ്കെടുക്കാതിരിക്കുക.

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*