ഓറഞ്ച്

 🍊  അയാൾ  പതിവായി   ആ  വയസ്സായ  സ്ത്രീയുടെ  അടുത്ത് നിന്നും  ഓറഞ്ച്  വാങ്ങമായിരുന്നു..


🍊തൂക്കത്തിൻെറ  കാശും  കൊടുത്ത് ഓറഞ്ച് വാങ്ങി  ബാഗിലിട്ട ശേഷം അതിൽ നിന്നും  ഒരു ഓറഞ്ചെടുത്ത്  പൊളിച്ച്  ഒരു  അല്ലി  കഴിച്ചശേഷം പുളിയാണ്  എന്നും  പറഞ്ഞ് പൊളിച്ച ഓറഞ്ച്  ആ സ്ത്രീക്ക്  തിരിച്ചു കൊടുക്കുമായിരുന്നു...


🍊വൃദ്ധ അത്  കഴിച്ചശേഷം  ഇതിന് നല്ല മധുരമാണല്ലൊ  എന്ന്  പറഞ്ഞ്കൊണ്ട്  മുഖമുയർത്തുമ്പോഴേക്കും അയാൾ  ബാഗും തൂക്കി സ്ഥലം  വിട്ടിരിക്കും..


🍊പലപ്പോഴും ഈ കഥ വീട്ടിലെത്തി അയാൾ ഭാര്യയോട് പറയുകയും ചെയ്യും.


🍊അയാളുടെ ഭാര്യ ചോദിക്കും: “ഓറഞ്ചിന് എപ്പോഴും നല്ല മധുരം ആണല്ലോ? പിന്നെ എന്തിനാണ് ഈ നാടകം?”


🍊അയാൾ ‍ചിരിച്ചുകൊണ്ട് പറയും: 

“ആ സ്ത്രീ മധുരമുള്ള ഓറഞ്ചുകള്‍ വില്ക്കു ന്നുണ്ടെങ്കിലും, അതിൽ  നിന്നും ഒരണ്ണം എങ്കിലും അവർ ‍ കഴിക്കുന്നില്ല.

 ഇങ്ങനെ ആകുമ്പോൾ ‍‍ കാശ് നഷ്ടപ്പെടാതെ തന്നെ ഒരെണ്ണം എങ്കിലും, അവർക്ക് കഴിക്കുവാന്‍ സാധിക്കുമല്ലോ”...


🍊എല്ലാ ദിവസ്സവും ഇത് കാണുന്ന, തൊട്ടടുത്ത് പച്ചക്കറികൾ ‍‍ വില്ക്കുന്ന മറ്റൊരു സ്ത്രീ, വയസ്സായ സ്ത്രീയോട് ചോദിച്ചു:

 “എപ്പോഴും അയാൾ ‍ നിങ്ങളുടെ ഓറഞ്ചിനെപ്പറ്റി കുറ്റം പറയുന്നെങ്കിലും തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ച് നിങ്ങള്‍ അയാൾക്ക് കൊടുക്കുന്നത് ഞാന്‍ കാണുന്നുണ്ടല്ലോ?”..


🍊വയസ്സായ സ്ത്രീ ചിരിച്ചുകൊണ്ട് പറഞ്ഞു:

 “എനിക്കറിയാം അയാൾ ‍‍ ഓറഞ്ചിനെ കുറ്റം പറഞ്ഞുകൊണ്ട്, തിരിച്ചു തരുന്നത് ഒരെണ്ണം എനിക്ക് കഴിക്കുവാന്‍ വേണ്ടിയാണ് എന്ന്..

 എനിക്കത് അറിയാം എന്ന് അയാൾക്ക്  അറിയില്ല, അതുകൊണ്ടാണ് തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ചുകൾ ‍‍ കൊടുക്കുന്നത്”!


🍊ജീവിതത്തിന്റെ മാധുര്യം, എന്ന് പറയുന്നത്, നമുക്ക് നമ്മുടെ സഹജീവികളോട് തോന്നുന്ന കൊച്ചു കൊച്ചു സ്നേഹവും ബഹുമാനവും, അത് പ്രകടിപ്പിക്കുന്ന രീതിയും ഒക്കെ ആണ്.


🍊 ഇത്തരം നനു നനുത്ത അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴേ ജീവിതത്തിന്റെ നന്മയും, സന്തോഷവും, സംതൃപ്തിയും നമ്മുടെ മനസ്സിൽ വന്നു നിറയുകയുള്ളൂ. 


🍊ധനം  കൊണ്ട് മാത്രം ജീവിതത്തിൽ ഒന്നും നേടാനാകില്ല എന്ന് തിരിച്ചറിയുന്ന നിമിഷത്തിന്റെ, സൗന്ദര്യമുണ്ടല്ലോ അതിനേക്കാൾ മഹത്തരമായ ഒരു അനുഭവം ഒരു മനുഷ്യ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകില്ല.     


🍊സ്നേഹിക്കുക...

ബഹുമാനിക്കുക...

കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷിക്കുക...

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*