സൌഹൃദങ്ങള്‍

 ചില സൌഹൃദങ്ങള്‍ നമ്മള്‍ ജനിക്കുമ്പോഴേ നമുക്കായ് പിറന്നവയാണ്... ഏതോ ജന്മാന്തര ബന്ധങ്ങളില്‍ നിന്നും കടന്നുവന്നവ...


പക്ഷേ  സൌഹൃദം പലതരത്തിലാണ്. ചില സൌഹൃദങ്ങള്‍ 

കൊതുകുകളെ പോലെയാണ് പാട്ടും പാടി അടുത്ത് വരും തരം കിട്ടിയാല്‍ ചോര കുടിക്കും.


ചില സൌഹൃദങ്ങള്‍ 

ഈച്ചകളെ പോലെയാണ് 

വല്ല മുറിവും ഉണ്ടാകുമ്പോള്‍ മാത്രം പറന്നു വരും രക്തവും ചലവും കുടിക്കും മുറിവ് വലുതാക്കും.


ചില സൌഹൃദങ്ങള്‍ കാക്കകളെ പോലെയാണ് 

കൌശലക്കാരനായിരിക്കും 

കാത്തിരിക്കും പൊടുന്നനെ വന്നു കൊത്തി വലിക്കും..


ചില സൌഹൃദങ്ങള്‍ മരം കൊത്തികളെ പോലെയാണ് 

പറ്റിയ മരത്തില്‍ കൊത്തി 

പഴുതുണ്ടാക്കും ആ പൊത്തുകളില്‍ മറ്റു ചിലര്‍ വന്നു കൂട് വെക്കും.


ചില സൌഹൃദങ്ങള്‍ ചിത്ര ശലഭങ്ങളെ പോലെയാണ് 

പാറിപ്പറന്നു നടക്കും കണ്ണിനും മനസിനും കുളിര് പകരും.


ചില സൌഹൃദങ്ങള്‍ 

തേനീച്ചകളെ  പോലെയാണ് 

സ്വയം മറന്നും തിരിച്ചൊന്നും പ്രതീക്ഷിക്കതെയും 

മറ്റുള്ളവര്‍ക്ക് വേണ്ടി 

കഠിനാധ്വാനം ചെയ്യും.

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*