ഒരുപിടി നല്ല ചിന്തകൾ

 ◀️ഒരുപിടി നല്ല ചിന്തകൾ▶️


❤️മിത്രങ്ങളെ കിട്ടാൻ നല്ല പാടാണ്, എന്നാല്‍ ശത്രുക്കളെ കിട്ടാൻ ഒരു പാടുമില്ല...

❤️മിത്രമാകാൻ ഒരു പാട് ഗുണം വേണം, ശത്രുവാകാൻ ഒരു ഗുണവും വേണമെന്നില്ല...

❤️കുത്തിയിരുപ്പ് പോലല്ലല്ലോ കുത്തിത്തിരുപ്പ്...

❤️കയ്യിലിരുപ്പു പോലിരിക്കും ജീവിതത്തിലെ നീക്കിയിരുപ്പ്...

❤️ചിന്താഗതിയ്ക്ക് അനുസരിച്ചാണ് മനുഷ്യന്റെ പുരോഗതിയും അധോഗതിയും...

❤️മനുഷ്യർ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും തെറ്റ് ചെയ്തത് കൊണ്ടല്ല. മറിച്ച്, തെറ്റിദ്ധാരണ കൊണ്ടാണ്...

❤️തെറ്റ് തിരുത്താം; പക്ഷേ തെറ്റിധാരണ തിരുത്താൻ പാടാണ്...

❤️കുത്ത് കൊണ്ട മുറിവ് പെട്ടെന്ന് ഉണങ്ങും, കുത്ത് വാക്ക് കൊണ്ടുണ്ടായ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല...

❤️അസുഖം വരുമ്പോൾ നാം സുഖത്തെ കുറിച്ച് ഓർത്തു വേവലാതി പ്പെടും, സുഖം വരുമ്പോൾ അസുഖത്തെ കുറിച്ച് ഓർക്കുക പോലും ഇല്ല...

❤️മറ്റുള്ളവരുടെ കുറ്റം പറയാൻ കിട്ടുന്ന ചെറിയ ഒരവസരം പോലും നാം നഷ്ടപ്പെടുത്തില്ല. എന്നാല്‍ ഗുണം പറയാൻ കിട്ടുന്ന പല നല്ല അവസരവും ഉപയോഗിക്കുകയും ഇല്ല!!...


Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*