പലപ്പോഴും ബന്ധങ്ങൾ ചെരുപ്പ് പോലെയാണ്. അല്ലേ?

 പലപ്പോഴും ബന്ധങ്ങൾ ചെരുപ്പ് പോലെയാണ്.

 അല്ലേ?


 എത്രത്തോളം ചേർന്ന് നിന്നാലും ചെരുപ്പിലെ ഒരു വള്ളി പൊട്ടിയാൽ, എങ്ങനെയൊക്കെ ശരിയാക്കിയാലും  പിന്നീട് ആ പഴയ ഒരു സുഖം ചെരുപ്പ് ഇട്ടാൽ കിട്ടുമോ?

 അതുപോലെ തന്നെയല്ലേ ബന്ധങ്ങളുടെ കാര്യത്തിലും. എത്ര ദൃഢമായ ബന്ധം ആയാലും അതിൽ ഒരു വിള്ളൽ വീണാൽ പിന്നെ എത്രയൊക്കെ ശ്രമിച്ചാലും കൂട്ടി ചേർത്താലും ആ പഴയ ഒരു ഊഷ്മളത ലഭിക്കുമോ?

 അങ്ങനെ നമുക്ക് നഷ്ടമായ എത്രയോ ബന്ധങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്.


 ചെറിയ ഒരു പ്രശ്നത്തിന്റെ പേരിൽ, ചെറിയ ഒരു സംസാരത്തിന്റെ പേരിൽ, ചെറിയ ഒരു ഈഗോയുടെ പേരിൽ അങ്ങനെയങ്ങനെ.


 ഇത് വായിക്കുമ്പോൾ കുറച്ചു പേരുടെയെങ്കിലും മുഖങ്ങൾ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരുന്നില്ലേ? ഇടയ്ക്ക് വച്ച് മുറിഞ്ഞു പോയ ആ നല്ല ബന്ധങ്ങൾ മനസ്സിൽ ഒരു വിങ്ങൽ ആയി തോന്നുന്നുണ്ടോ?

 അല്ല അതിൽ ഒരു നഷ്ടബോധം ഉണ്ടോ?


 അങ്ങനെയെങ്കിൽ ആ പൊട്ടിയ വള്ളിയുള്ള ചെരുപ്പ് ശരിയാക്കി ഇടുന്നത് പോലെ ( ശരിയാക്കി ഇട്ടാലും വലിയ സുഖം ഒന്നും കിട്ടില്ല എന്നെങ്കിലും )

 ഇനി സലിം കുമാർ ഒരു സിനിമയിൽ പറഞ്ഞ പോലെ എങ്ങാനും ബിരിയാണി കിട്ടിയാലോ 😃😃😃

 നമ്മുടെ ഭാഗത്തുനിന്ന് ചെയ്യാനുള്ളത് നമുക്ക് ചെയ്യാം.

 അങ്ങനെയുള്ള നല്ല ബന്ധങ്ങളെ തിരിച്ചുകൊണ്ടുവരാൻ ആയി നമുക്കൊന്നു ഫോണെടുത്ത് അവരെ ഒന്ന് വിളിച്ചാലോ. നമ്മുടെ ഭാഗത്ത് പ്രശ്നമൊന്നുമില്ല എന്ന് കാണിക്കുന്നതിനായി, ഒരു ചെറിയ കുശലാന്വേഷണം നടത്തിയാലോ, ഒരുപക്ഷേ വീണ്ടും ആ ബന്ധം നല്ല രീതിയിൽ കൊണ്ടുപോകുവാൻ സഹായിച്ചാലോ.


 അപ്പോൾ റെഡിയല്ലേ

 നല്ല ബന്ധങ്ങൾ ഉണ്ടാകട്ടെ

 ശുഭദിനം

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*