അകലാൻ എളുപ്പമാണ് അടുക്കാനാണ് പ്രയാസം.

 ....... നേർവഴി ചിന്തകൾ .....


അകലാൻ എളുപ്പമാണ്

അടുക്കാനാണ് പ്രയാസം.


ചെറിയ ചെറിയ വാശികൾ ആവശ്യമാണ് ..

നമുക്ക് ആരേയും തോല്പിക്കാനല്ല ...

നമുക്ക് ജയിക്കാനുമല്ല.

നമ്മുടെ നിലപാടിലുറച്ചു നില്കാൻ .


ഒരൊറ്റ വാക്കു കൊണ്ട്

ഉപേക്ഷിച്ച് പോന്നത്

പിന്നീട് ഒരായിരം

വാക്കുകൾ കൊണ്ടു പോലും തിരിച്ചുകിട്ടിയെന്ന് വരില്ല.


വിശ്വാസം എന്നത് ചെറിയൊരു വാക്കാണ്.അത് വായിക്കാൻ ഒരു നിമിഷം മതി. ചിന്തിക്കുവാൻ ഒരു മിനിട്ടുമതി. മനസ്സിലാക്കുവാൻ ഒരു ദിവസം മതിയാകും. എന്നാൽ അത് തെളിയിക്കാനും നേടിയെടുക്കാനും ജീവിതം തന്നെ മതിയാകാതെ വരും.


ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നവർക്ക് മാത്രമെ ബന്ധങ്ങൾ നിലനിർത്താനാകൂ ..

ബന്ധങ്ങളുടെ തകർച്ചയ്ക്കു കാരണം നമ്മൾ അർപ്പിച്ച വിശ്വസ്തതയും ആന്മാർത്ഥതയും തിരിച്ചു പ്രതീക്ഷിക്കുമ്പോഴാണ്.


അടിസ്ഥാനപരിമായ ഒരു വീക്ഷണം., 

ഒരു മനോഭാവം

ഓരോ മനുഷ്യരിലും ഉണ്ടാകണം.

എങ്കിൽ ജീവിതം ആനന്ദ പൂർണ്ണമാകുന്നു ...

അർത്ഥപൂർണ്ണമാകുന്നു ..

കൗതുകകരമാകുന്നു.


ഒരിക്കലും മടുക്കാതെ

 ഒന്നും പ്രതീക്ഷിക്കാതെ

ഒട്ടും കുറഞ്ഞു പോകാതെ 

ഒരാളെ സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ 

ആ സ്നേഹമായിരിക്കും എന്നും നിലനില്ക്കുന്നത്

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*