സ്വന്തം
ഒന്നിനേയും സ്വന്തമാക്കാതിരിക്കുക. ഒന്നിനേയും പിടിച്ചു വെക്കുകയും ചെയ്യരുത്. ഒന്നിലും അള്ളിപ്പിടിച്ചിരിക്കരുത്. കാര്യങ്ങൾ കടന്നു വരികയും കടന്നു പോവുകയും ചെയ്യട്ടെ. കാര്യങ്ങൾ നിങ്ങളിലൂടെ കടന്നുപോകാൻ അനുവദിക്കുക.
അവയ്ക്ക് സ്വീകാര്യനായ ആളായി വർത്തിക്കുക. സന്നിഹിതനുമായി നിലകൊള്ളുക. അപ്പോൾ അതിമഹത്തായ സൗന്ദര്യവും ശാലീനതയും ആത്മ ആഹ്ളാദവും ഉണ്ടാകുന്നു. ആഹ്ളാദം പോലെ തന്നെ ദു:ഖവും നിങ്ങൾക്കൊരു ആഴം നൽകുന്നു. ജീവിതം നൽകുന്നത്രയും തന്നെ വരദാനങ്ങൾ മരണവും നിങ്ങൾക്കു നൽകുന്നു. അപ്പോൾ ഈ അസ്തിത്വം മുഴുവനും തൻ്റേതാണെന്ന് ഒരാൾ അറിയുന്നു. ദിനവും രാത്രിയും വേനലും ശൈത്യവും എല്ലാം നിങ്ങളുടേത് തന്നെയാണ്(ഓഷോ)
Comments
Post a Comment