വാദം



🌹🌹🌹🌹🌹🌹🌹🌹



_*താൻ ശരിയാണെന്ന് വ്യാഖ്യാനിക്കുന്നതിനെക്കാൾ അപരൻ തെറ്റാണെന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രതയാണ്‌ ഓരോ വാഗ്വാദവും*_


_*വാദിച്ചു തുടങ്ങുമ്പോൾ വാദിക്കുന്ന വിഷയം ആണ്‌ പ്രസക്തം ....വാദം തുടരുമ്പോൾ വികാരവും ഉപയോഗിക്കുന്ന വാക്കുകളും പ്രസക്തമാകും .*_


_*വാദിക്കുന്ന വിഷയത്തിന്റെ പ്രാധാന്യത്തെക്കാൾ വാദിക്കുന്ന രീതിയുടെ അപക്വതയും അതിവൈകാരികതയും ആണ്‌ വാദത്തെ കലാപത്തിലേക്ക്‌ നയിക്കുന്നത്‌.*_


_*വാദത്തിന്‌ ശേഷം എന്ത്‌ സംഭവിക്കുന്നു എന്നതാണ്‌ , വാദത്തിനിടക്ക്‌ എന്ത്‌ സംഭവിക്കുന്നു എന്നതിനെക്കാൾ പ്രധാനം.*_


_*ഓരോ തർക്കവും അവസാനിക്കുന്നത്‌ തർക്കത്തിൽ ഏർപ്പെടുന്നവരുമായുള്ള ബന്ധം തകർത്ത്‌ കൊണ്ടാണെങ്കിൽ തർക്കത്തിൽ ജയിച്ചു എന്ന് അഭിമാനിക്കുന്നതിൽ എന്തർത്ഥം.?*_

_*എന്താണ്‌ ശരി എന്നതിനെക്കാൾ ആരാണ്‌ ശരി എന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴാണ്‌ തർക്കങ്ങൾ ദുരുദ്ദേശ്യപരമാവുന്നത്‌.*_


_*സ്വന്തം ചിന്തകളുടെ ചുമരുകൾക്കുള്ളിൽ നിന്ന് അപരന്റെ കാഴ്ച്ചകളുടെ ചക്രവാളത്തിലേക്ക്‌ സഞ്ചരിക്കാനായാൽ എല്ലാ വാഗ്വാദങ്ങൾക്കും സ്വാഭാവിക പരിഹാരം കണ്ടെത്താനാകും.*_



*🙏സുപ്രഭാതം🙏*



*Shajith Palakkad*

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*