തെറ്റുകൾ തിരുത്താൻ മടിക്കേണ്ട?

 തെറ്റുകൾ തിരുത്താൻ മടിക്കേണ്ട?

.....................................................


ഒരു യുവാവു് ഒരു ദുശീലത്തിനു് അടിമയായിരുന്നു. അതു തെറ്റാണെന്നു് അയാൾക്കറിയാമായിരുന്നെങ്കിലും, അതിൽ നിന്നും പിൻമാറാൻ കഴിഞ്ഞിരുന്നില്ല! അയാളൊരു സന്യാസിയെ സമീപിച്ചു കാര്യം പറഞ്ഞു. സന്യാസി പറഞ്ഞു: "തെറ്റിൽ വീണാൽ ആദ്യം ചെയ്യേണ്ടതു്, അതിൽ നിന്നും എഴുന്നേൽക്കുകയാണു് ". യുവാവു പറഞ്ഞു: "ഞാൻ എഴുന്നേറ്റാലും വീണ്ടും അതേ തെറ്റിൽ വീണുപോകുന്നു!"

സന്യാസി അയാളെ ഉപദേശിച്ചു: "എത്ര തവണ വീണു എന്നതല്ല, എത്ര തവണ വീണാലും, എഴുന്നേറ്റു തിരികെ വരിക എന്നതാണു പ്രധാനം!"


എത്ര തവണ വീണു എന്നതിനേക്കാൾ പ്രധാനമാണു്, എത്ര തവണ എഴുന്നേറ്റു എന്നതു്! ഒരു തവണ എഴുന്നേൽക്കാൻ മടിച്ചാൽ, പിന്നെ ആയുസ്സു മുഴുവൻ, അവിടെത്തന്നെ കിടക്കാനാകും വിധി! തെറ്റുകൾക്കു തുടർച്ചാ സ്വാഭാവമുണ്ടു്. പക്ഷെ, തിരിച്ചുവരവിൻ്റെ തുടർച്ച കുറച്ചു കൂടി വൈഷ്യമ്യമുള്ളതാണു്!


തെറ്റിൽ വീഴാൻ എളുപ്പം കഴിയും? എന്നാൽ, തെറ്റുതിരുത്താൻ നിരന്തര പരിശ്രമവും, കഠിനാദ്ധ്വാനവും ആവശ്യമാണു്? തെറ്റുകളെല്ലാം പരസ്യവും, മടക്കയാത്രകളെല്ലാം രഹസ്യവുമായിരിക്കും? തിരുത്തലുകൾ എണ്ണുന്നതിനേക്കാൾ,  തെറ്റുകൾ എണ്ണുന്നതിനാണു്, ആളുകൾക്കിഷ്ടം! 


തെറ്റുകളിൽത്തനെ തുടരാൻ പല കാരണങ്ങളും കണ്ടെത്താനാകും? പേരു വീണു പോയി, ഇനി നന്നായിട്ടും കാര്യമില്ല;

പല തവണ ശ്രമിച്ചതാണു്, നടന്നില്ല; ആരും കാണാത്തതു കൊണ്ടു കുഴപ്പമില്ല: ഇങ്ങനെ പോകും തെറ്റിൻ്റെ തുടർച്ച ഉറപ്പു വരുത്തുന്ന ന്യായീകരണങ്ങൾ! മടങ്ങിവരവിനു്, ഒരയൊരു കാരണമേയുള്ളു: ഉയിർത്തെഴുന്നേൽക്കണമെന്ന നിർബ്ബന്ധപൂർവ്വമായ ഉൾപ്രേരണ!


തിരുത്താൻ കഴിയാത്ത തെറ്റുകളല്ല ആരേയും നശിപ്പിച്ചിട്ടുള്ളതു്. തിരുത്താ മായിരുന്നിട്ടും, തിരുത്താൻ കൂട്ടാക്കാതിരുന്ന തറ്റുകളാണതിനുത്തരവാദി! സർവ്വേശ്വരൻ സഹായിക്കട്ടെ. എല്ലാവർക്കു നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*