സമ്മാനം
.......നേർവഴി ചിന്തകൾ .....
സ്നേഹം സത്യമാകുന്നത് അതിൽ ആത്മാർത്ഥത നിറയുമ്പോഴാണ്.
യാചിച്ചു കിട്ടുന്ന ഭിക്ഷ
ആകരുത് സ്നേഹം.
കാത്തിരുന്ന് കിട്ടുന്ന
വരമാകണം സ്നേഹം.
കുടത്തിലെ വിളക്ക്
ആകരുത് സ്നേഹം.
അത് പ്രകടിപ്പിക്കാനുള്ളതാണ്.
പൊതിഞ്ഞു കെട്ടി
മനസ്സിൽ സൂക്ഷിച്ചാൽ സ്നേഹം ഒരിക്കലും തിരിച്ചറിയപ്പെടാതെ പോകും. അർഹിക്കുന്ന ആൾക്ക് മനസ്സിലാക്കി കൊടുക്കാൻ പിന്നീട് അവസരങ്ങൾ ലഭിച്ചെന്ന് വരില്ല .
നമ്മൾ മനസ്സറിഞ്ഞു നല്കുന്ന ആന്മാർത്ഥത പോലും ചിലപ്പോൾ ചോദ്യം ചെയ്യപ്പെട്ടേക്കാം ...
ആത്മാർത്ഥതയെ ചോദ്യം ചെയ്യുമ്പോൾ അവിടെ തകർന്നടിയുന്നത് സ്നേഹവും
കരുതലും ആണ്.
ഉപകാരസ്മരണ മറക്കുക എന്നത് മനുഷ്യ സഹജമാണ്. അതു കൊണ്ട് നന്ദിയും കടപ്പാടും പ്രതീക്ഷിച്ച് ആർക്കും ഒന്നും ചെയ്യരുത്.
പിന്നീടത് മനോവേദനകൾക്കിട വരുത്തും.
ആത്മാർത്ഥതയില്ലാത്ത സ്നേഹബന്ധങ്ങളിൽ നിന്നെല്ലാം
ഒഴിഞ്ഞു മാറണം.
നമ്മളെ നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന വാശിയിൽ തേടി വരുന്ന സ്നേഹത്തെ ചേർത്ത് പിടിക്കണം...
പ്രണയമായാലും സൗഹൃദ മായാലും.
തെറ്റുകളിലൊ കള്ളത്തരങ്ങളിലൊ ഭ്രമിക്കാതെ ജീവിതത്തെ അറിയാൻ ആത്മാർത്ഥമായി പരിശ്രമിച്ചാൽ ഒരാൾക്കും നമ്മെ കബളിപ്പിക്കാനൊ., നമ്മുടെ മനസ്സിനെ വേദനിപ്പിക്കാനൊ കഴിയില്ല.
സംതൃപ്തമായ മനസ്സിനേക്കാൾ വലിയ ധനം നമുക്ക് ലഭിക്കാനില്ല.
നമുക്ക് വേണ്ടിയുള്ള സൗഹൃദങ്ങളുടെ നന്മയുള്ള പ്രാർത്ഥനകളേക്കാൾ
മികച്ചൊരു സമ്മാനവും ഇല്ല.
Comments
Post a Comment