മുൻവിധിയോടെയുള്ള മനോഭാവം നിങ്ങൾ മാറ്റാൻ തയ്യാറാണെങ്കിൽ , “ ഭാവി ' കഴിഞ്ഞ് പോയകാലത്തിന് സമമല്ല.*

Future is not equal to past, if U are willing to change Ur prejudice attitude* 

 *മുൻവിധിയോടെയുള്ള മനോഭാവം നിങ്ങൾ മാറ്റാൻ തയ്യാറാണെങ്കിൽ , “ ഭാവി ' കഴിഞ്ഞ് പോയകാലത്തിന് സമമല്ല.* 


 മരം വെട്ടുന്നതിനിടയിൽ മഴു തെറിച്ച് പുഴയിൽ വീണതും , പുഴയിൽ നിന്ന് ദേവത ഉയർന്ന് വന്ന് സ്വർണ്ണ മഴുവും , വെളളി മഴുവും പിന്നീട് അയാളുടെ ശരിയായ മഴുവും എന്നിങ്ങനെകാണിച്ച് കൊടുത്തതും . മരം വെട്ടുകാരൻ സ്വന്തം മഴു തെരെഞ്ഞെടുത്തതിൽ സന്തുഷ്ടയായ ദേവത മുന്ന് മഴുവും സമ്മാനിച്ച കഥ ഓർമ്മയുണ്ടാകുമല്ലോ ? ഇദ്ധേഹം ഒരിക്കൽ പുഴയോരത്ത് കൂടി യാത്രചെയ്യവെ ഭാര്യ കാൽവഴുതി പുഴയിൽ വീണു . മരം വെട്ടുകാരൻ പ്രാർത്തിച്ച് ദേവതയെ പ്രത്യക്ഷപ്പെടുത്തി . ദേവത കാര്യം അന്വേഷിച്ചു . അൽപ്പനേരം കഴിഞ്ഞ് ദേവത സുന്ദരിയായ ഒരു യുവതിയേയും കൊണ്ട് പ്രത്യക്ഷപ്പെട്ടു . ഒന്നും ആലോചിക്കാതെ മരം വെട്ടുകാരൻ സുന്ദരിയായ യുവതിയെ സ്വീകരിച്ചു . ദേവത കോപത്തോടെ പറഞ്ഞു : സമ്പാദ്യം കൂടിയപ്പോൾ സത്യസന്ധത നഷ്ടപ്പെട്ടുവോ എന്ന് പരീക്ഷിക്കുകയായിരുന്നു ഞാൻ . നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു . മരംവെട്ടുകാരൻ ഇടയിൽ കയറി കൈ കൂപ്പികൊണ്ട് പറഞ്ഞു . ക്ഷമിക്കണം ഒരിക്കൽ എന്നെ പരീക്ഷിച്ച് മൂന്ന് മഴു തന്നത് പോലെ ഇപ്പോൾ മൂന്ന് ഭാര്യമാരെ തന്നാലോ എന്ന് പേടിച്ചിട്ടാണ് ഞാനത് സ്വീകരിച്ചത് . ഇത് പോലെ മുമ്പത്തെ  അനുഭവങ്ങൾ കൊണ്ട്  ഒന്നിനെയും വിധിക്കരുത് .



Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*