നിങ്ങളുടെ മസ്തിഷ്ക്കത്തിന്റെ അത്ഭുതങ്ങളെ കുറിച്ചറിയുക ...*




🛑 *Know Your Miracle of BRAIN , , to Learn everything  ..* 


 *നിങ്ങളുടെ മസ്തിഷ്ക്കത്തിന്റെ അത്ഭുതങ്ങളെ കുറിച്ചറിയുക ...* 

                    


കുട്ടിക്കാലത്ത് നിങ്ങളുടെ മാതാപിതാക്കളും ടീച്ചർമാരും ചോദിച്ചിട്ടുണ്ടാവാം , നിന്റെ തലയിൽ ഒന്നുമില്ലേ ? തലക്കുളളിൽ കളിമണ്ണാണെന്നു തോന്നുന്നു കാര്യം പറഞ്ഞാലും മനസിലാകില്ല , ഒരു ബുദ്ധിയുമില്ല . എങ്കിൽ അറിയുക , അപൂർവ്വ പ്രതിഭാസമായ മസ്തിഷ്കമാണ് നിങ്ങൾക്കുളളതെന്ന് മറക്കാതിരിക്കുക . 10,000 കോടി ന്യൂറോണുകൾ , ഓരോ സെക്കന്റിലും പതിനായിരം കോടി പ്രവർത്തനങ്ങൾ നടത്താനുള്ള കഴിവ് . തലച്ചോറിനുള്ളിലെ രക്തക്കുഴലുകൾ പുറത്തെടുത്ത് നിവർത്തിയി ട്ടാൽ ഒരു ലക്ഷം മൈൽ നീളമുണ്ടാവുമെന്ന് ശാസ്ത്രം പറയുന്നു . 
ശരീരത്തിന്റെ ഒന്നു മുതൽ രണ്ട് ശതമാനം മാത്രം ഭാരം വരുന്ന ഈ തല ച്ചോറാണ് നിങ്ങൾ എടുക്കുന്ന ഓക്സിജന്റെ 20 ശതമാനവും ഉപയോഗിക്കുന്നത് . നിങ്ങളുടെ ശരീരത്തിലെ രക്തപ്രവാഹത്തിന്റെ 25 ശതമാനം തലച്ചോറിലേക്കാണ് . നിങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ 30 ശതമാനവും കഴിക്കുന്ന ഭക്ഷണത്തിലെ പോഷ കത്തിന്റെ 40 ശതമാനവും ഈ തലച്ചോറാണ് ഉപയോഗിക്കുന്നത് . നിങ്ങളുടെ ജനനം മുതലുള്ള എല്ലാ വിവരങ്ങളും നിങ്ങളുടെ തലച്ചോറ് സംഭരിച്ചിട്ടുണ്ട് . ഒരു വ്യക്തിയെ അഗാധമായ ഹിപ്നോട്ടിസത്തിന് വിധേയനാക്കിയാൽ അയാൾ ജനിച്ചു വീണ പ്രസവമുറിയിലെ ഗന്ധവും അവിടുത്തെ ശബ്ദവും വരെ പിടിച്ചെടുക്കാൻ സാധിക്കും . ' നിങ്ങളുടെ മസ്തിഷ്കത്തിലെ കോടിക്കണക്കിന് ന്യൂറോണുകൾക്ക് നിങ്ങൾ ചിന്തിച്ചതും അനുഭവിച്ചതുമായ വിവരങ്ങളുടെ നൂറ് ട്രില്ല്യൻ കെട്ടുകളെ ചിത്രങ്ങളായി ശേഖരിച്ചു വെക്കാനുള്ള കഴിവുകളുണ്ട് എന്നോർക്കുക . 
ഈ നൂറ് ട്രില്ല്യൻ അക്കത്തിൽ എഴുതാൻ ശ്രമിച്ചാൽ അതിലെ പൂജ്യങ്ങൾമാത്രമെഴുതാൻ എൺപത് വർഷം എടുക്കും . ഓരോ സെക്കന്റിലും നിങ്ങൾക്ക് പുറത്തെടുക്കാവുന്ന കഴിവുകളുടെ ശക്തി അത്രമാത്രമാണ് . നമ്മുടെ ബുദ്ധിയുടെ പരിധിയിലും പരിമിതിയിലും ഉൾക്കൊള്ളാത്തത്ര ബുദ്ധിശക്തിയാണ് അകത്ത് ഒളിഞ്ഞുകിടക്കുന്നത് സുഹ്യത്തുക്കളെ. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് ജീവിതത്തിൽ എന്തും നേടുവാനുള്ള സാധ്യത പരിധികൾകൾക്കപ്പുറമാണ് . 

🌾🍁🌾🍁🌾🍁🌾🍁

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*