നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ , അത് നിങ്ങൾക്ക് നേടാൻ കഴിയും
✍️📚
*STORY 5*
🛑 *If you can desire it , you can achieve it . If you can dream it , you can become it ...*
*നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ , അത് നിങ്ങൾക്ക് നേടാൻ കഴിയും . നിങ്ങൾ സ്വപ്നം കാണുകയാണെങ്കിൽ , അത് നിങ്ങൾക്ക് ആകാൻ കഴിയും .*
ഒരിക്കൽ മഹർഷി മഹേഷ് യോഗിയോട് ഒരു പ്രതിപ്രവർത്തകൻ ചോദിച്ചു . യോഗി , അങ്ങ് എന്താണ് അദ്ഭുതങ്ങൾ ( miracles ) ഒന്നും കാണിക്കാത്തത് ? മഹർഷി പറഞ്ഞു . ഞാൻ അദ്ഭുതങ്ങൾക്കൊക്കെ വളരെ ഉയരത്തിലാണ് . അദ്ഭുതങ്ങൾ നിങ്ങളിൽ തന്നെയുണ്ടല്ലോ . ലോകത്തിലെ ഏറ്റവും വലിയ അദ്ഭുതം താങ്കൾ തന്നെ യാണ് . നിങ്ങളുടെ ശരീരത്തിൽ ഏകദേശം 50000 കോടി കോശങ്ങൾ ഉണ്ട് . ഓരോ കോശത്തിലും ഒരു സെക്കൻഡിൽ ഏകദേശം 1000 കോടി രാസപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു . മാത്രവുമല്ല , നിങ്ങളുടെ പാദത്തിലുള്ള വിരലിന്റെ തുമ്പത്തുള്ള കോശം എന്തു ചെയ്യുന്നു എന്നുളളത് നിങ്ങളുടെ ശിരസിലുളള കോശം അറീയുന്നുണ്ടാവും . ഇത്രയും അദ്ഭുതകരമായ ഒരു വസ്തുവിനുടമയാണ് നാം .
നമ്മുടെ പല യാഥാർത്ഥ്യങ്ങളും യഥാർത്ഥമല്ല . നമ്മൾ കാണുന്നത് നമ്മുടെ കാഴ്ച്ചപ്പാടിൽ നിന്നാണ് . എനിക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാൾക്ക് തെറ്റായിത്തോന്നാം . ഓരോ വ്യക്തികളുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണ് . ഈയൊരു കാഴ്ച്ചപ്പാട് നോക്കൂ.
എവറസ്റ്റ് കീഴടക്കുന്നതിന് മുമ്പ് എഡ്മണ്ട് ഹിലാരി എവറസ്റ്റ് കയറി പകുതിയെത്തിയപ്പോൾ തളർന്ന് പിൻതിരിഞ്ഞ വേളയിൽ എവറസ്റ്റിനെ തിരിഞ്ഞു നോക്കി . അപ്പോൾ എവറസ്റ്റ് കളിയാക്കി ചിരിക്കുന്നതായി ഹിലാരിക്ക് തോന്നി . എവറസ്റ്റിനെ നോക്കി ഹിലാരി മനസ്സിൽ പറഞ്ഞു . എവറസ്റ്റേ ഒരു കാര്യം നീ മനസ്സിലാക്കുക . “ ഞാൻ ഇനിയും വരും നിന്നെ കീഴടക്കും . കാരണം ഒരു പർവ്വതമെന്നനിലയിൽ നിന്റെ വളർച്ച നിലച്ചു കഴിഞ്ഞു , പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ എന്റെ വളർച്ച ആരംഭിച്ചിട്ടേയുള്ളു . ” ഹൊ ! എന്തൊരു കാഴ്ചപ്പാട് . അങ്ങനെ എവറസ്റ്റിനെ ഹിലാരി കീഴടക്കിയെങ്കിൽ , ഇത്ര ലളിതമായ ഇംഗ്ലീഷിനെ കീഴടക്കാൻ നിങ്ങൾക്ക് ആവില്ലെ ? സുഹ്യത്തുക്കളെ മടിയും അലസതയും മാറ്റി പോസിറ്റീവ് ഊർജ്ജത്തിലൂടെ ശക്തമായ ഒരു തീരുമാനമെടുത്ത് മുന്നോട്ടു നീങ്ങുക . നിങ്ങളുടെ വിജയം നിങ്ങളുടെ കൈകളിലാണ് . നിങ്ങൾക്കു വേണ്ടി പ്രവർത്തിക്കേണ്ടത് നിങ്ങൾ തന്നെയാണ് . മറ്റാരെയും അതിനായി കണ്ടെത്തുവാൻ കഴിയില്ല . അതിനാൽ തയ്യാറാവുക . ഏറ്റവും ലളിതമായ ഒരു ഭാഷ ഏറ്റവും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പഠിച്ച് തീർത്ത് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാൻ തയ്യാറായിരിക്കുക . നിങ്ങളുടെ വിജ യത്തെ മനസ്സിൽ കണ്ട്കൊണ്ട് മുന്നോട്ടുള്ള യാത്ര തുടരുക .
🌾🍁🌾🍁🌾🍁🌾🍁
Comments
Post a Comment