ഒരിക്കൽ പറഞ്ഞ വാക്ക് പരുത്തി കൊണ്ട് പോലും തുടച്ചുനീക്കാൻ സാധിക്കില്ല ...

✍️📚
*STORY 3*   


 🛑 *Word once spoken cannot be wiped out with a cotton ...* 


 *ഒരിക്കൽ പറഞ്ഞ വാക്ക് പരുത്തി കൊണ്ട് പോലും തുടച്ചുനീക്കാൻ സാധിക്കില്ല ...* 


ഒരിക്കൽ ഒരാൾ തന്റെ സുഹൃത്തിനെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചു . തന്റെ തെറ്റ് മനസ്സിലാക്കിയ അയാൾ ഒരു പണ്ഡിതന്റെ അടുക്കൽപോയി മാപ്പ് അപേക്ഷിച്ചു . ആ പണ്ഡിതൻ ഒരു സഞ്ചി നീറയെ തൂവലുകൾ അയാൾക്ക് നൽകി . നഗരത്തിൽ പോയി അവ നിക്ഷേപിക്കുവാനായി അയാളോട് പറഞ്ഞു . പറഞ്ഞതുപോലെ നഗരമദ്ധ്യത്തിൽ തൂവലുകൾ നിക്ഷേപിച്ച അയാൾ തിരിച്ച് പണ്ഡിതന്റെ അടുത്ത് തന്നെ വന്നു .
 ഇനി ആ തൂവലുകളൊക്കെ പെറുക്കിയെടുത്ത് സഞ്ചിയിലാക്കി തിരിച്ചുവരാൻ പണ്ഡിതൻ അയാളോട് പറഞ്ഞു . മണിക്കുറുകളോളം ശ്രമം നടത്തിയ അയാൾക്ക് ഒരു തൂവൽ പോലും തിരികെ കിട്ടിയില്ല . എല്ലാം പാറിപ്പറന്ന് പോയിരുന്നു . നിങ്ങളുടെ വാക്കുകളുടെ കാര്യത്തിലും ഇത് പ്രസക്തമാണ് . ഒരിക്കൽ പറഞ്ഞവാക്ക് പിന്നീടൊരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല . ഇത് പോലെതന്നെ യാണ് കഴിഞ്ഞ് പോയ നിമിഷവും ഉപയോഗപ്പെടുത്താത്ത അവസരവും.
 അത് കൊണ്ട്  ഓരോ വാക്കുകളും വളരെ ശ്രദ്ധാപൂർവ്വം വായിച്ച് പഠിക്കുക . അല്ലെങ്കിൽ ആശയം തന്നെ മാറിപ്പോകും.

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*