ഏകാഗ്രതയുടെ ശക്തി

ഏകാഗ്രതയുടെ ശക്തി
വളരെ ലളിതമായ ഒരു പരീക്ഷണം കൊണ്ട് ഏകാഗ്രതയുടെ ശക്തി ബോധ്യപ്പെടുത്താം. ഒരു തുണ്ടുകടലാസെടുത്ത് വെയിലത്തു വെക്കുക. എന്തു സംഭവിക്കുന്നു? അതുണങ്ങിപ്പോകും, അത്രതന്നെ! ഇനി ഒരു ലെന്‍സ് എടുത്ത് സൂര്യരശ്മികള്‍ കടലാസിലെ ഏതെങ്കി ലുമൊരു ബിന്ദുവില്‍ പതിപ്പിച്ചുനോക്കുക. കേന്ദ്രീകരിക്കപ്പെട്ട സൂര്യരശ്മികളിലെ ഊര്‍ജ്ജത്താല്‍ മിനിട്ടുകള്‍ക്കുള്ളില്‍ കടലാസ് കത്തിയെരിയുന്നു. 
ഏകദേശം രണ്ടായിരത്തിയിരുനൂറ് കൊല്ലങ്ങള്‍ക്കുമുമ്പ് ആയുധധാരികളായ ആളുകളോടൊപ്പം റോമന്‍ കപ്പലുകള്‍ ഗ്രീസിന്‍റെ തീരത്തേക്കു കുതിച്ചെത്തി. അന്ന് ഗ്രീസിന് ശക്തമായ സൈന്യം ഇല്ലായിരുന്നു. പക്ഷേ ആര്‍ക്കിമിഡീസ് എന്ന മഹാനായ ശാസ്ത്രജ്ഞന്‍ അവിടെ ജീവിച്ചിരുന്നു. ശത്രുക്കളുടെ കപ്പലുകള്‍ കണ്ട് ഗ്രീസ് പരിഭ്രമിച്ചിരുന്നപ്പോള്‍ ആര്‍ക്കിമിഡീസ് തന്‍റെ ആത്മവിശ്വാസം കൈവെടിഞ്ഞില്ല. കുറെ കോണ്‍കേവ് മിററുകളുടെ സഹായത്തോടെ സൂര്യരശ്മികള്‍ കപ്പലുകളില്‍ പതിപ്പിച്ചു ആര്‍ക്കിമിഡീസ്. ആ കപ്പലുകളില്‍ പലതിനും അങ്ങനെ തീ പിടിച്ചെന്നാണ് കഥ. തീഷ്ണമായ ചൂടും വെളിച്ചവും മറ്റു കപ്പലുകളെ പിന്‍തിരിപ്പിച്ചു. അതൊരു വലിയ നേട്ടമായിരുന്നു. ഏകാഗ്രതയുടെ ശക്തി അറിഞ്ഞ ആര്‍ക്കിമിഡീസ് തന്‍റെ രാജ്യത്തെ രക്ഷിച്ചു. 


ബിസിനസിലെ ഉത്തോലകതത്വം
ഈ ഉത്തോലകതത്ത്വം എങ്ങനെ നമുക്ക് ബിസിനസില്‍ ഉപയോഗപ്പെടുത്താം എന്ന് നോക്കുക. ചെറിയ ശക്തികൊണ്ട് ഉത്തോലകം ഉപയോഗിച്ച് വലിയ വസ്തുവിനെ ഉയര്‍ത്തുന്ന തന്ത്രം തന്നെയാണിവിടെയും പ്രയോഗിക്കുന്നത്. ഇവിടെ അഞ്ചിനം ഉത്തോലകങ്ങളാണ് ഉപയോഗിക്കുന്നത്. അതിനുമുന്‍പ് നമ്മുടെ സ്വപ്നത്തിലെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്താനായി ഒരു നല്ല ടീമിനെ വാര്‍ത്തെടുക്കണം. അവര്‍ ഭാവനാസമ്പന്നരും നമ്മളോട് പൊരുത്തപ്പെടുന്നവരുമായിരിക്കണം. 
ഇനി ആ ഉത്തോലകങ്ങളെന്തൊക്കെയാണെന്നു പറയാം. 
 1. മറ്റുള്ളവരുടെ അധ്വാനം
 2. മറ്റുള്ളവരുടെ സമയം
 3. മറ്റുള്ളവരുടെ ആശയം
 4. മറ്റുള്ളവരുടെ പണം
 5. മറ്റുള്ളവരുടെ പ്രവൃത്തിപരിചയം

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..