വെളിച്ചം


വെളിച്ചം



വെളിച്ചം എങ്ങനെ കിട്ടുമെന്ന് ഒഹായോയിലെ യംഗ്സ് ടൗൺ എന്ന സ്ഥലത്തുള്ള ഒരു പെൺകുട്ടിയുടെ കഥ കാണിച്ചുതരുന്നു.പ്രതിഭാസമ്പന്നയുo സുന്ദരിയുമായിരുന്ന ആ പെൺകുട്ടിക്കു ധനാഢ്യനായ പിതാവും ഉല്ലാസപ്രദമായ ജീവിതം നയിക്കുന്നതിനാവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. അവൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഉന്നത ബിരുദങ്ങൾ നേടി.അതിനു ശേഷം അവളുടെ ജീവിതത്തിൽ ഒരു കരിനിഴൽ വീശി. പിതാവു മരിച്ചു. കുടുംബത്തിൻ്റെ സാമ്പത്തിക ഭദ്രത നശിച്ചു.എല്ലാo തകർന്നു.അതുകൊണ്ടും തീർന്നില്ല .അവളുടെ കണ്ണിന് ഒരു രോഗം പിടിപെട്ടു. കാഴ്ച നിശ്ശേഷം നശിച്ചു. അവൾ അന്ധകാരത്തിലാണ്ടു.ഹൃദയത്തിലും നൈരാശ്യത്തിൻ്റെ കൂരിരുട്ട് നിറഞ്ഞു. ഒരു ദിവസം പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ അവളുടെ മനസ്സിലൊരു ആശയം ഉദിച്ചു: പ്രകാശത്തെക്കുറിച്ചു ചിന്തിക്കുക. അവൾക്കു പ്രകാശം കാണാനാവില്ല.പക്ഷെ പ്രകാശത്തെക്കുറിച്ചു ചിന്തിക്കുവാൻ കഴിയും. അവളുടെ കണ്ണിനു കാഴ്ച കിട്ടിയില്ലെങ്കിലും അവളുടെ ജീവിതത്തെ പ്രകാശമാനമാക്കിത്തീർക്കുന്ന വെളിച്ചം തന്നെ വലയം ചെയ്തിരിക്കുന്നതായുള്ള ദർശനം അവൾക്കുണ്ടായി. നൈരാശ്യത്തിൻ്റെ അന്ധകാരത്തിൽ ആണ്ടിരിക്കുന്നെങ്കിൽ നിങ്ങൾ ഹൃദയത്തിൻ്റെ ജാലകങ്ങൾ തുറന്നിടൂ. വെളിച്ചം നിങ്ങളുടെ ഹൃദയത്തിലേക്ക് ഒഴുകി വരും. ജീവിതത്തിൽ നൈരാശ്യമുണ്ടാകുമ്പോൾ നാം പലപ്പോഴും ഹൃദയത്തിൻ്റെ എല്ലാ ജാലകങ്ങളും കൊട്ടിയടച്ച് ഇരുളിൽ തനിച്ചിരിക്കുവാനാണ് ഇഷ്ടപ്പെടുക.💐💐💐


*ഇരുട്ട് ഇരുട്ടിനെമാത്രമേ പ്രസവിക്കൂ എന്നുള്ളതോർക്കണം. അതുകൊണ്ടു വെളിച്ചത്തെക്കുറിച്ചു ചിന്തിക്കൂ. വെളിച്ചം ഉള്ളിലേക്കു കടന്നുവരാൻ അനുവദിക്കൂ.*


Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*