ശരാശരിയിൽ എത്താൻ എളുപ്പമാണ് , എന്നാൽ ഏറ്റവും മികച്ചതിലെത്താൻ ബുദ്ധിമുട്ടാണ് ...*



 *ശരാശരിയിൽ എത്താൻ എളുപ്പമാണ് , എന്നാൽ ഏറ്റവും മികച്ചതിലെത്താൻ ബുദ്ധിമുട്ടാണ് ...* 



നാമേവരും നമ്മുടെ ശീലങ്ങളിലൂടെയാണ് എപ്പോഴും സഞ്ചരിക്കുന്നത് . അതിന് വിരുദ്ധമായി ചെയ്യുമ്പോഴാണ് ഏറ്റവും മികച്ചതിലെത്താൻ സാധിക്കു നത് . ഒട്ടകത്തിനോട് അതിന്റെ കുഞ്ഞ് ചോദിച്ചു നമുക്ക് ഇത്രയും വലിയ കാലുകൾ എന്തിനാണ് ? നമ്മൾ മരുഭൂമിയിലൂടെ നടക്കുമ്പോൾ മണലിൽ കാലുകൾ ചൂഴ്ന്നുപോകുമ്പോൾ നടക്കാൻ എളുപ്പമാകാനാണിത് . അപ്പോൾ മുതുകത്ത് ഈ കുനോ ? അത് മരുഭൂമിയിൽ വളരെ കൂടുതൽ നടക്കുമ്പോൾ ദാഹം അക റ്റാൻ വെള്ളം സ്റ്റോർ ചെയ്യാനാണ് . നമ്മുടെ കണ്ണുകൾ ഇങ്ങിനെ ഫ്ളാറ്റായിട്ടു ഉള്ളതോ ? അത് മണൽകാറ്റിൽനിന്ന് രക്ഷനേടാനാണ് . ഒട്ടകത്തിന്റെ കുഞ്ഞ് ദേഷ്യ ത്തോടെ ചോദിച്ചു . പിന്നെ എന്തിനാണ് നമ്മളിപ്പോഴും ഈ കാഴ്ചബംഗ്ലാവിൽ കഴിയുന്നത് . 
ഈ ഒട്ടകം കാഴ്ചബംഗ്ലാവിൽ കഴിയേണ്ടി വന്നത് അതിന്റെ ആഗ്രഹം കൊണ്ടല്ല . പക്ഷെ സ്വാതന്ത്ര്യമുള്ള മനുഷ്യൻ എല്ലാ കഴിവുകളും, സാഹചര്യങ്ങളുമുണ്ടെങ്കിലും തന്റെ കംഫർട്ട് സോണിൽ ഒളിച്ചുകഴിയുന്നു . ദിനചര്യകളിൽ പോലും പലരുടെയും ശീലങ്ങളും അങ്ങിനെതന്നെ - രാവിലെ പ്രത്രം കിട്ടിയില്ലെങ്കിൽ അസ്വസ്ഥരാകും . ചായതന്നെ കുടിക്കണം . ചെറിയ ചൂടുവെള്ളത്തിലാണ് കുളി . ഭക്ഷണത്തിന്റെ കാര്യങ്ങളിലും ചില നിയന്ത്രണങ്ങളുണ്ടാകും . Don't park your car on comfort zone എന്ന ഒരു ചൊല്ലുണ്ട് . പ്രഭാതചര്യകൾ കഴിഞ്ഞ് പത്രം വായിക്കുക , ചായക്ക് പകരം എപ്പോഴെങ്കിലും ഒരു കാപ്പി കുടിക്കുക , തണുത്ത വെള്ളത്തിൽ കുളിക്കുക തുടങ്ങി നിങ്ങളുടെ ശീലങ്ങളിൽ എന്തെങ്കിലും വ്യത്യാസങ്ങൾ വരുത്തുക . ഒരു കംഫർട്ട് സോണിൽ നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞാൽ നിങ്ങളറിയാതെ വലിയ വ്യത്യാസം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും .. ഇതുപോലെ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന വാക്കുകളിൽ നിന്നും മാറി പുതിയ പുതിയ വാക്കുകൾ പ്രയോഗിക്കുമ്പോഴാണ് ഭാഷ വിപുലമാകുന്നത് .


🌾🍁🌾🍁🌾🍁🌾🍁

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*