നിങ്ങൾ എന്താണോ ചിന്തിക്കുന്നത് അതാണ് നിങ്ങൾ . അതിനാൽ , നിങ്ങളാണ് നിങ്ങളുടെ യാഥാർത്ഥ്യം സൃഷ്ടിക്കുന്നത് ...*
🛑 *You are what you think all the time . . So , you are the real creator of your reality ...*
*നിങ്ങൾ എന്താണോ ചിന്തിക്കുന്നത് അതാണ് നിങ്ങൾ . അതിനാൽ , നിങ്ങളാണ് നിങ്ങളുടെ യാഥാർത്ഥ്യം സൃഷ്ടിക്കുന്നത് ...*
സ്വന്തം കഴിവുകളെ കുറിച്ച് അറിയാത്ത അനേക ലക്ഷം ആളുകൾ യാതൊരു ലക്ഷ്യവുമില്ലാതെ ഈ ഭൂമിയിൽ ശരാശരി ജീവിതം നയിച്ചുവരുന്നു . എത്ര സുന്ദരമായ സ്യഷ്ടിയാണ് നമ്മളെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല . നമ്മുടെ സമ്പാദ്യങ്ങൾ എന്തെന്ന് നമ്മൾ മനസ്സിലാക്കാറുമില്ല . ഒരിക്കൽ , മലനിരകളുടെ കൊടുമുടിയിൽ , ഒരു കഴുകന്റെ കൂടുണ്ടായിരുന്നു . വലിയൊരു കാറ്റ് വീശിയപ്പോൾ കൂട്ടിൽ നിന്നൊരു മുട്ട ഉരുണ്ട് താഴെ വീണു . ആ മുട്ട മലയടിവാരത്തേക്ക് ഉരുണ്ട് ഒരു കോഴിഫാമിൽ വിണു . അവിടെയുണ്ടായിരുന്ന ഒരു കോഴിയമ്മ , കഴുകന്റെ മുട്ടയെ , തന്റെ സ്വന്തം മുട്ടകൾകൊപ്പം വച്ച് അടയിരുന്നു . മുട്ട വിരിഞ്ഞ് കോഴികുഞ്ഞുങ്ങൾകൊപ്പം കഴുകന്റെ കുഞ്ഞും പുറത്ത് വന്നു . അതൊരു കോഴികുഞ്ഞാണെന്ന് കരുതി കോഴിയമ മറ്റ് കോഴി കുഞ്ഞുങ്ങളോടൊപ്പം അതിനെ വളർത്തി . കഴുകൻകുത്ത് കോഴിക്കുഞ്ഞുങ്ങളെ പോലെ നടന്നു, സംസാരിച്ചു, ചിന്തിച്ചു . കോഴികുഞ്ഞുങ്ങളെ പോലെ മനോരാജ്യം കാണുകയും ചെയ്തു . കോഴികുഞ്ഞുങ്ങൾക്ക് പറക്കാനാവത്തത് കൊണ്ട് കഴുകകുഞ്ഞ് അതിന് ശ്രമിച്ചതുമില്ല .
ഒരിക്കൽ പുറത്ത് തീറ്റ തേടി നടക്കുമ്പോൾ അങ്ങ് ഉയരെ ഒരു കഴുകൻ വളരെ ഗംഭിരമായി പറക്കുന്നത് കഴുകകുഞ്ഞ് കണ്ടു . നീലാകാശത്ത് രാജാവിനെ പോലെയാണ് കഴുകൻ കാണപ്പെട്ടത് . ഇതു കണ്ട് വിസ്മയിച്ച് കഴുകകുഞ്ഞ് , തനിക്കും ഇതുപോലെ വളരെ ഉയരത്തിൽ ഒരു പക്ഷിയായി പറന്നുയരാൻ കഴിയുമോയെന്ന് കോഴിയമ്മയോട് ചോദിച്ചു . കോഴിയമ്മ പറഞ്ഞു . ഇല്ല , നമുക്ക് പറക്കാനാവില്ല . ആ കഴുകകുഞ്ഞ് പറക്കാനുള്ള മോഹം ഉപേക്ഷിച്ചു . അത് അങ്ങനെ കോഴി കുഞ്ഞായി തന്നെ ജിവിച്ചു തീർന്നു . കഥയിലെ കഴുകക്കുഞ്ഞിനെ പോലെ ദോഷൈകദൃക്കിൻ്റെ കഴിയില്ല എന്ന അഭിപ്രായം കേട്ട് പലരിൽ നിന്നും നാമും പിന്മാറിയവരാണ് . അശുഭങ്ങളിൽ മാത്രം വിശ്വസിക്കുന്ന ഏതോ ഒരു വ്യക്തിയുടെ കഴിയില്ല എന്ന അഭിപ്രായത്തിന് കാതോർത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടായത് . അത് കൊണ്ട് നാം അത്തരം തെറ്റ് ചെയ്ത് നിങ്ങളുടെ കഴിവുകളെയും ആശയങ്ങളെയും നിങ്ങളുടെ കുഴിമാടത്തിലേക്ക് കൊണ്ട് പോകാതിരിക്കുക. നമൂക്കും ലോകത്തിന് തന്നേയും ആ ആശയങ്ങളുടെ പ്രയോജനം നഷ്ഠപ്പെടുത്തുകയായിരിക്കും ഇതു വഴി നാം ചെയ്യുന്നത് . വിജയിക്കാനാണ് നാം ജനിച്ചത് . പക്ഷേ , വിജയം നമുക്കു മുന്നിൽ ഒരു തളികയിൽ എത്തുകയില്ല . സ്വയം വികസിക്കുക , മനസ്സിനെ രൂപപ്പെടുത്തുക . ഇതാണ് എല്ലാ വിജയങ്ങൾക്കുമുള്ള താക്കോൽ . നമ്മുടെ മനസ്സിന്റെ ശീലങ്ങളും ചിന്തകളും മാറ്റിയെടുക്കാനാകും . നമ്മൾ ചിന്തിക്കുന്നത് . വിശ്വസിക്കുന്നത് , അനുഭവിക്കുന്നത് എന്താണോ അതുതന്നെ നമ്മൾ ആയിത്തീരും. ചിന്തകളെ നിയന്ത്രിച്ച് നിങ്ങൾ വിധിയുടെ വിധാതാക്കളാകുക. ചിന്തകൾ പ്രവൃത്തികളായി രൂപാന്തരപ്പെടുന്നു . ലോകമാകെ ചിന്തകളുടെ ശക്തിക്കു ചുറ്റും ഭ്രമണം ചെയ്യുകയാണ് .

Comments
Post a Comment