പരിഹാസത്തെ നേരിടുക എന്നത് അതിനെ അവഗണിക്കുക എന്നതാണ്*
✍️📚
*STORY 2*
🛑 *The only way to accept an insult is to ignore it*
*പരിഹാസത്തെ നേരിടുക എന്നത് അതിനെ അവഗണിക്കുക എന്നതാണ്*
തവളകളുടെ ഒരു റിയാലിറ്റി ഷോ നടക്കുകയാണ് . വരണ്ടുണങ്ങിയ പാട ശേഖരത്തുനിന്ന് കൂട്ടമായി മറ്റൊരിടത്തേക്ക് പാലായനം ചെയ്യലാണ് മത്സരം . യാത്രക്കിടയിൽ അഞ്ച് തവളകൾ അറിയാതെ ഒരു വലിയ കുഴിയിൽ വീണു . മറ്റ് തവളകൾ ഈ കുഴിക്ക് ചുറ്റും ഓടിക്കൂടി . തവളകൾ കുഴിക്ക് മുകളിലേക്ക് ചാടാൻ ശ്രമിച്ചു . കുറച്ച് കഴിഞ്ഞപ്പോൾ മുകളിലുള്ളവർ വിളിച്ചു പറഞ്ഞു . ഇനി ചാടിനോക്കണ്ട വലിയ കുഴിയാണ് നിങ്ങളെക്കൊണ്ടാകില്ല . ഇതു കേട്ടപാടെ ഒരു തവള ചാട്ടം നിർത്തി. നാലുപേരും ചാടിക്കൊണ്ടിരുന്നു . മുകളിലുള്ളവർ യാത്ര തുടർന്നു . പുറകിൽ നിന്നു വന്നവർ കുഴിയിലേക്ക് നോക്കി അൽപ്പം കഴിഞ്ഞ് അവരും പറഞ്ഞു നിങ്ങൾക്ക് ഇത്ര ഉയരത്തിലേക്ക് ചാടാനാകില്ല . അവിടെ താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്യാൻ നോക്കു . അവർ യാത്ര തുടർന്നു കുറച്ചു കൂടി ചാടിയതിനുശേഷം രണ്ടുപേർ ചാട്ടം നിർത്തി അവർ പരിസരം ശ്രദ്ധിക്കാൻ തുടങ്ങി . രണ്ട് തവളകൾ മാത്രം പലവിധത്തിലും ശ്രമിച്ചുകൊണ്ടിരുന്നു . അടുത്ത സംഘം ഈ കുഴിയിൽ നിരീക്ഷിച്ച് അവരും പറഞ്ഞു . നിങ്ങൾക്ക് ഈ കുഴിയാണ് വിധിക്കപ്പെട്ടത് . ചാട്ടം നിർത്തിയ മൂന്ന് തവളകളും ഇതിനെ പിൻതാങ്ങിയപ്പോൾ ഒരാൾകൂടി നിർത്തി . ഒരു തവള മാത്രം ചാടിക്കൊണ്ടിരുന്നു . പുറത്തുനിന്ന് നോക്കുന്നവരും കുഴിയിൽ ചാട്ടം നിർത്തിയിരിക്കുന്നവരും കളിയാക്കിക്കൊണ്ട് നിൽക്കെ അത്ഭുതകരമാം 'വിധം ആ തവള മുകളിലേയ്ക്ക് ചാടിക്കയറി വലിയ ഒരാരവം മുൻമ്പേ പോയ തവളകൾ തിരിച്ചെത്തി . അത്ഭുതം ഇതെങ്ങിനെ സംഭവിച്ചു . നീ എങ്ങിനെയാണിത് സാധിച്ചെടുത്തത്? നിരവധി ചോദ്യങ്ങൾ . പക്ഷെ ചാടിക്കേറിയ തവള ഇതൊന്നും ശ്രദ്ധിക്കാതെ യാത്രക്കൊരുങ്ങി . അസ്വാഭാവികമായി ഒന്നും ഇല്ല എന്നതുപോലെ ഈ സമയം മറ്റൊരു തവള തിക്കികേറി വന്നിട്ടു പറഞ്ഞു . ഇവൻ അതൊന്നും നിങ്ങളോട് പറയില്ല . ഒന്നും തോന്നരുത് ഇതെന്റെ അനുജനാണ് . ഇവന് ചെവി കേൾക്കില്ല . സംസാരിക്കുകയുമില്ല . ഒരു പക്ഷെ ചെവി കേൾക്കാമായിരുന്നെങ്കിലോ ? നേരെ മറിച്ചായിരിക്കും വിധി .
ഇതേ പോലെ പുറത്ത് നിൽക്കുന്നവർ നമ്മളെ കളിയാക്കുകയും , നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും . അതൊന്നും ചെവികൊടുക്കാതെ നിങ്ങൾ നീങ്ങളുടെ പ്രയാണം തുടരുക . തെറ്റ് വരുമ്പോൾ മറ്റുളളവരുടെ പരിഹാസം ചെവികൊടുക്കാതെ ലക്ഷ്യത്തിലേക്കുളള വഴി മാത്രം മുന്നിൽ കണ്ട് കൊണ്ട് നമുക്ക് മുന്നോട്ടു നീങ്ങാം
Comments
Post a Comment