ആത്മവിശ്വാസം ലോകത്തെ കീഴടക്കുമ്പോൾ , സ്വമനസ്സിന് അസാധ്യമായത് ഒന്നുമില്ല ...
🛑 *When confidence conquers the world , , Nothing is impossible to a willing mind ...*
*ആത്മവിശ്വാസം ലോകത്തെ കീഴടക്കുമ്പോൾ , സ്വമനസ്സിന് അസാധ്യമായത് ഒന്നുമില്ല ...*
ആത്മവിശ്വാസം മാത്രം മുതലാക്കി ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച് ഇന്നും ജീവിച്ച്കൊണ്ടിരിക്കുന്ന സ്റ്റീഫൻ ഹോക്കിങ്ങിനെ നിങ്ങൾക്ക് അറിയില്ലെ ? ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാശാലിയെക്കുറിച്ചാണ് ഞാൻ പറയുന്നത് . ഇരുപത്തി ഒന്നാമത്തെ വയസ്സിലായിരുന്നു അത് സംഭവിച്ചത് . മോട്ടോർ ന്യൂറോൺ എന്ന ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത , നാഡികളെ തളർത്തുന്ന രോഗം അദ്ദേഹത്തിന് പിടിപെട്ടു . കൈകാലുകൾ പൂർണ്ണമായും തളർന്ന അദ്ദേഹത്തിന് സംസാ രശേഷിയും നഷ്ടപ്പെട്ടു . എന്നാൽ വീൽചെയറിൽ ജീവിതം കരുപിടിപ്പിച്ച ഹോക്കിങ്ങ് ശബ്ദം പുറപ്പെടുവിക്കുന്ന കമ്പ്യൂട്ടറിന്റെ സഹായത്തോടെ സംസാരിക്കുവാനുള്ള വിദ്യയും കണ്ടുപിടിച്ചു . വീൽചെയറിലിരുന്ന് വിരൽ തുമ്പ് കൊണ്ട് അദ്ദേഹം പ്രപഞ്ചത്തിലേക്ക് സൂക്ഷമചലനങ്ങളെ തിരിത്തിയെഴുതുന്ന രീതിയിലുള്ള പുസ്തക രചന നടത്തി . നീണ്ട നാല്പതു വർഷം അതികഠിനമായ രോഗം പിടിപെട്ടിട്ടും അദ്ദേഹം തളർന്നില്ലാ യെങ്കിൽ നമ്മുടെ അവസ്ഥ എന്താണ് ! നാം എന്തിനെയൊക്കെയാണ് പഴിചാരികൊണ്ടിരിക്കുന്നത് , ശപിച്ചുകൊണ്ടിരിക്കുന്നത് . ഇത് തന്നെയാണ് നമ്മുടെ വിജയത്തിന് പലപ്പോഴും തടസ്സമായി നിൽക്കുന്ന ഘടകവും , അതിനാൽ എല്ലാ പരിമിതികളേയും തടസ്സങ്ങളേയും വലിച്ചെറിയുക . ശരീരമേതാണ്ട് നിശ്ചലമായാൽ പോലും മനസ്സിന്റെ അപാര ശക്തികൊണ്ട്, ലോകത്തെ കീഴടക്കാമെന്ന് പഠിപ്പിച്ച് ഹോക്കിങ്ങിന്റെ പാതയിലേക്ക് നിങ്ങളും കടന്നു വരിക.
ഹോക്കിങ്ങ് എന്ന മഹാപ്രതിഭയെ പിന്തുടർന്ന് കൊണ്ട് ഈ പാഠത്തിലേക്ക് കടക്കാം.

Comments
Post a Comment