ചിന്തിക്കുന്നത് ബുദ്ധിപരമാണ് , പ്ലാൻ ചെയ്യുന്നത് അതിലുപരി നല്ലതാണ് ; പക്ഷെ ഏറ്റവും നല്ലത് . ഇതോടൊപ്പം പ്രവർത്തിക്കുന്നതാണ് ...

✍️📚
*STORY 7*   


🛑 *Thinking well is wise , planning well is wiser but , doing well is best of all ...* 


 *ചിന്തിക്കുന്നത് ബുദ്ധിപരമാണ് , പ്ലാൻ ചെയ്യുന്നത് അതിലുപരി നല്ലതാണ് ; പക്ഷെ ഏറ്റവും നല്ലത് . ഇതോടൊപ്പം പ്രവർത്തിക്കുന്നതാണ് ...* 


ഇന്ന് മറ്റാരും ചെയ്യാത്തതുപോലെ ചെയ്യുക എങ്കിൽ നാളെ നിങ്ങൾ ചെയ്യുന്നത് മറ്റാർക്കും ചെയ്യാനാകില്ല . തീർച്ചയായും നിങ്ങളുടെ വിധി ആശ്രയിച്ചിരിക്കുന്നത് നിങ്ങളുടെ തീക്ഷണമായ ആഗ്രഹത്തെയാണ് . ഒരിക്കൽ ഓപ്റ്റി, പെസ്സി എന്നീ രണ്ടു തവളകൾ അബദ്ധത്തിൽ ഒരു തൈര് ഭരണിയിൽ വീണു . രണ്ടും പുറത്തുകടക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു . 
പെസ്സി ( പെസിമിസ്റ്റ് ) എന്ന തവള എപ്പോഴും അശുഭചിന്തകൾ മാത്രം വെച്ചു പുലർത്തുന്ന ഒരു ജീവിയായിരുന്നു . തന്റെ ദൗർഭാഗ്യങ്ങളെയും തകർച്ചകളെയും കുറിച്ച് മാത്രം പെസ്സി പരിതപിച്ചു കൊണ്ടിരുന്നു . പരാതിയും പരിവട്ടവുമായി സമയം കളഞ്ഞ പെസ്സിക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗത്തെ കുറിച്ച് ആലോചിക്കാനേ കഴിഞ്ഞില്ല . സ്വന്തം വിധിയെ പഴിച്ചുകൊണ്ട് പെസ്സി ഒടുവിൽ ചാവുകയും ചെയ്തു . 
രണ്ടാമത്തെ ഓപ്റ്റി ( ഒപ്റ്റിമിസ്റ്റ് ) എന്ന തവളയുടെ മനോഭാവം മറ്റൊന്നായിരുന്നു . ഒരുതരം ശുഭാപ്തിവിശ്വാസം , കഠിനമായി യത്നിച്ചു വിജയം നേടുക എന്ന ദൃഢനിശ്ചയം അവൻ തന്റെ മുഴുവൻ ശ്രദ്ധയും പ്രയത്നവും പ്രശ്നപരിഹാരത്തിനായി നീക്കിവെച്ചു . പ്രശ്നത്തിന്റെ കാഠിന്യത്തെക്കുറിച്ച് അവൻ ചിന്തിച്ചതേയില്ല . മുകളിലേക്ക് കുതിച്ചു ചാടുകയും ചവിട്ടിക്കയറുകയും ചെയ്തുകൊണ്ട് അവൻ തന്റെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു . അവന്റെ ചാട്ടവും പരാക്രമങ്ങളും മുലം പാൽ കടയ പ്പെടുകയും , അത് ക്രീമും , ഒടുവിൽ തൈരിൽ വെണ്ണയും രൂപപ്പെടാൻ തുടങ്ങി . ശുഭാപ്തിവിശ്വാസിയായ ഓപ്റ്റി ആ വെണ്ണക്കട്ടിക്കു മുകളിൽ കയറി നിന്ന് വെളിയിലേക്ക് ചാടി രക്ഷപ്പെട്ടു . പരിശ്രമശാലി വിജയം കണ്ടപ്പോൾ മടിയനായ തവള തൈര് കേടുവരുത്തി .


Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*