നിങ്ങൾ നിങ്ങളുടെ മനോഭാവം മാറ്റാൻ തയ്യാറാണെങ്കിൽ ആർക്കും നിങ്ങളെ തടയാൻ കഴിയില്ല



🛑 *If you are ready to mould your attitude nobody can stop you ...* 


 *നിങ്ങൾ നിങ്ങളുടെ മനോഭാവം മാറ്റാൻ തയ്യാറാണെങ്കിൽ ആർക്കും നിങ്ങളെ തടയാൻ കഴിയില്ല .* 




ഒരിക്കൽ ഒരാൾ ഒരു പട്ടണത്തിൽ കൂടി നടന്ന് പോകുമ്പോൾ , കെട്ടിട നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന മൂന്നു ജോലിക്കാരെ കണ്ടു . ജോലിക്കാരോട് അദ്ദേഹം ചോദിച്ചു : നിങ്ങൾ എന്താണ് ചെയ്യുന്നത് ? ഈ ചോദ്യത്തിന് മൂന്നുപേരും മൂന്നു വിധത്തിലാണ് മറുപടി പറഞ്ഞത് . 
ഒന്നാമൻ : ഞാനെന്റെ ഉപജീവനത്തിനായി ജോലിചെയ്യുകയാണ് രണ്ടാമൻ : ഞാൻ ഇഷ്ടിക പടുത്തുയർത്തുകയാണ് മുന്നാമൻ : ഞാൻ മനോഹരമായ ഒരു സൗധം പണിതുകൊണ്ടിരിക്കുകയാണ് . പലരും പ്രവൃത്തിയെ കാണുന്നത് പലവിധത്തിലാണ് . ഇനി നിങ്ങളോട് ചോദ്യം . നിങ്ങൾ എന്താണ് ഇപ്പോൾ ചെയ്തുകൊണ്ടരിക്കുന്നത് ? ക്ലൂ താഴെ കൊടുക്കുന്നു . ഒന്ന് : ഞാൻ ഇഗ്ലീഷ് പുസ്തകം വായിച്ച് കൊണ്ടിരിക്കുകയാണ് . 
രണ്ട്: ഞാൻ ഇംഗ്ലീഷ് ഭാഷ പഠിച്ചുകൊണ്ടിരിക്കുകയാണ് . മൂന്ന്: ഞാൻ ഇംഗ്ലീഷ് സാസാരിക്കുകയാണ് . ഈ മുന്നിൽ ഏതു മനോഭാവമാണ് നിങ്ങൾക്കകത്തുള്ളത് എന്നത് നിങ്ങളുടെ ഭാവിയിലെ വിജയത്തെ സ്വാധീനിക്കുന്നു . അതിനാൽ ഏറ്റവും നല്ല മനോഭാവം ഷെയ്പാക്കിമാറ്റുക .




Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*