നീട്ടികൊണ്ട് പോക്ക് കത്തിജ്വലിക്കുന്ന ആഗ്രഹ ത്തിനെ നിശബ്ദ്ധമായി കൊല്ലുന്ന ഒന്നാണ്*

✍️📚
*STORY 8*   


 🛑 *Procrastination is the silent killer ; It is the assassination of burning desire* 


 *നീട്ടികൊണ്ട് പോക്ക് കത്തിജ്വലിക്കുന്ന ആഗ്രഹ ത്തിനെ നിശബ്ദ്ധമായി കൊല്ലുന്ന ഒന്നാണ്* 


ഓരോ പ്രവ്യത്തിയും നാളേക്ക് നീട്ടിവെക്കുകയെന്ന സ്വഭാവം മനുഷ്യസഹജമാണെന്നു പറയാം. എല്ലാറ്റിനും ഒരലസതാ മനോഭാവമാണ് മുന്നിൽ നിൽക്കുക . കറന്റ് ചാർജ് അടക്കാനുള്ള ബില്ലു നോക്കി , പത്താം തിയ്യതിവരെ സമയമുണ്ടല്ലോ എന്നു പറഞ്ഞു നിർത്തിവെക്കും . ബാങ്കിൽ പണമടക്കാനുണ്ടെങ്കിൽ , ഇന്ന് ഭയങ്കര തിരക്കായിരിക്കും . അടുത്ത ദിവസം പോകാം എന്ന് തീരുമാനിക്കും . ഇങ്ങനെ ജീവിതത്തിൽ ഉടനീളം നീട്ടിവെക്കൽ തുടർന്ന് കൊണ്ടേയിരിക്കും . കാട്ടിലെ രാജസദസ്സിൽ തമാശപറയൽ മത്സരം നടത്തിയതിനെക്കുറിച്ച് കേട്ടിട്ടില്ലേ ? അന്ന് കാട്ടിൽ എല്ലാവരും ഒത്തുകൂടിയപ്പോൾ പ്രജകൾക്ക് തമാശ കേൾക്കാനും പറയാനും ഒരവസരം വേണമെന്ന ആവശ്യം സിംഹരാജൻ അംഗീകരിച്ചു . ഒരു നിബന്ധനമാത്രം തമാശകേട്ട് എല്ലാവരും ചിരിക്കണം . ഒരാളെങ്കിലും ചിരിക്കാതിരുന്നാൽ തമാശ പറയുന്നയാളിന്റെ തലവെട്ടും ആദ്യമായി വേദിയിലെത്തിയത് കുരങ്ങനായിരുന്നു . തുടക്കംമുതൽ തന്നെ പൊട്ടിച്ചിരിതീർത്ത് ആഹ്ലാദരവത്തോടെ കുരങ്ങ് നിർത്തി . സിംഹരാജൻ ശ്രദ്ധിച്ചപ്പോൾ ആമ മാത്രം ചിരിക്കുന്നില്ല . മത്സരത്തിലെ നിയമപ്രകാരം കുരങ്ങിന്റെ തലയറുത്തു . രണ്ടാമത് മാൻ വന്നു . എല്ലാവരെയും രസിപ്പിച്ച് മാനിന്റെ തമാശകൾ മുന്നേറുമ്പോഴും ആമ മാത്രം ചിരിക്കുന്നില്ല . മാനിന്റേയും തലയറുത്തു . കുറച്ചുസമയത്തിനുശേഷം അൽപ്പം പേടിയോടുകൂടിയാ ണെങ്കിലും കരടി വേദിയിൽ കയറി . ഉടനെ ആമ പൊട്ടിച്ചിരിക്കാൻ തുടങ്ങി . സിംഹരാജൻ ദേഷ്യത്തോടെ ആമയോടു ചോദിച്ചു . കുരങ്ങനും , മാനും എത്ര നല്ല തമാശ പറഞ്ഞു , ഞങ്ങൾ എല്ലാവരും ആസ്വദിച്ചു ചിരിച്ചു . നി മാത്രം ചിരിച്ചില്ല . അതുകൊണ്ട് കുരങ്ങനേയും , മാനിനെയും കൊന്നു . ഈ ഭീകരരുപം കടന്നുവന്നപ്പോഴേക്കും നീ ചിരിക്കാൻ കാരണമെന്താണ് ? ആമ ചിരിയടക്കാൻ പ്രയാസപ്പെട്ടു കൊണ്ട് പറഞ്ഞു . ആരു പറഞ്ഞു കുരങ്ങനും മാനും പറഞ്ഞ തമാശ ആസ്വദിച്ചില്ലെന്ന് ഞാനിപ്പോൾ കുരങ്ങ് പറഞ്ഞ തമാശ ആലോചിച്ച് ചിരിക്കുകയാണ് . ശരിയായ സമയത്ത് ചിരിക്കാതെ നീട്ടികൊണ്ട് പോയതാണ് രണ്ട് പേരുടെ മരണത്തിനിടയാക്കിയത് . എന്തുകൊണ്ടാണിവർ കാര്യങ്ങൾ നീട്ടിവെക്കുന്നതെന്ന് ചോദിച്ചാൽ, അവർ അലസൻമാരാണ് എന്നു വ്യക്തം , മാത്രമല്ല , അവർക്ക് പ്രസ്തുത കാര്യത്തോട് വലിയ താൽപര്യമില്ല എന്നും വ്യക്തമാവും . ഇന്നുതന്നെ നിങ്ങൾ ഒരു പ്രതിജ്ഞയെടുക്കണം . നീട്ടിക്കൊണ്ടുപോകുക എന്ന ഒന്ന് ഇനി ജീവിതത്തിലില്ല . ഞാൻ എല്ലാ പ്രവൃത്തികളും അന്നന്ന് ചെയ്തു തീർക്കും . ഇതായിരിക്കട്ടെ നിങ്ങളുടെ ജീവിത രീതി .

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*