പരാജയം എന്നുള്ളത് വിജയത്തിന്റെ ചവിട്ട് പടിയാണ് . അത്കൊണ്ട് , ഇന്നലത്തേതിൽ നിന്ന് പഠിക്കുക , ഇന്നത്തേക്ക് വേണ്ടി ജീവിക്കുക , നാളെത്തേക്ക് വേണ്ടി പ്രതീക്ഷിക്കുക
🛑 *Failure is the stepping stone to success . . So, Learn from yesterday , Live for today & hope for tomorrow ...*
*പരാജയം എന്നുള്ളത് വിജയത്തിന്റെ ചവിട്ട് പടിയാണ് . അത്കൊണ്ട് , ഇന്നലത്തേതിൽ നിന്ന് പഠിക്കുക , ഇന്നത്തേക്ക് വേണ്ടി ജീവിക്കുക , നാളെത്തേക്ക് വേണ്ടി പ്രതീക്ഷിക്കുക ....*
ഇരുപത് വയസുവരെ പാടത്തും , ചന്തയിലൂം കൂലിവേലയും ചെയ്ത് പിന്നീട് ലോക പ്രശസ്തനായിതീർന്ന പ്രസിദ്ധനായ ഒരാളുടെ ജീവചരിത്രം ശ്രദ്ധിക്കുക . പരാജയ ങ്ങളുടെ ഘോഷയാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം . ആ പരാജയങ്ങളുടെ കല്ലുകൾ പെറുക്കിവെച്ച് അദ്ദേഹം ഒരു മണിമാളികതീർത്തത് നോക്കു .
21 -ാം വയസ്സിൽ അദ്ദേഹം ബിസിനസ് തുടങ്ങി പരാജയപ്പെട്ടു .
22 -ാം വയസ്സിൽ അസംബ്ലി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു . 2
24 -ാം വയസ്സിൽ വീണ്ടും ബിസിനസ്സിൽ പരാജയപ്പെട്ടു . 26 -ാം വയസ്സിൽ പ്രണയിനീ വിടപറഞ്ഞു .
27 -ാം വയസ്സിൽ കടുത്ത മാനസിക തളർച്ചയ്ക്കിരയായി .
34 -ാം വയസ്സിൽ അമേരിക്കൻ കോൺഗ്രസ്സിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
43 -ാം വയസ്സിൽ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു .
47 -ാം വയസ്സിൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു .
49 -ാം വയസ്സിൽ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ വീണ്ടും പരാജയപ്പെട്ടു .
52 -ാം വയസ്സിൽ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഒരിക്കൽ കൂടി നോക്കൂ, എത്ര മാത്രം പരാജയങ്ങളാണ് ജിവിതത്തിൽ ഈ വ്യക്തി ഏറ്റുവാങ്ങിയിരിക്കുന്നത്. പക്ഷേ ഇദ്ദേഹത്തെ നമുക്ക് ഒരു പരാജിതനെന്ന് വിളിക്കാൻ സാധിക്കുമോ ? ഇന്ന് ലോകത്തുള്ള സകലരും ഇദ്ദേഹത്തെ അറിയുന്നു . ചെറുപ്പകാലത്ത് സ്വന്തം പിതാവ് പോലും കിറുക്കൻ എന്ന് വിളിച്ച് നിരുത്സാഹപ്പെടുത്തിയിരുന്ന അദ്ദേഹത്തെ നിങ്ങൾക്ക് ഇനിയും പിടികിട്ടിയില്ലെ . അത് മറ്റാരുമല്ല എബ്രഹാം ലിങ്കൺ .
അതെ സുഹൃത്തുക്കളെ , ജീവിതത്തിലെ യഥാർത്ഥ പരാജയങ്ങളെ പാഠങ്ങളാക്കി മാറ്റിയ ആളാണ് അദ്ദേഹം . നിങ്ങൾക്കും ഇദ്ദേഹത്തെപോലെ വിജയം വേണോ . എങ്കിൽ ഓരോ അനുഭവങ്ങളെയും പാഠങ്ങളാക്കിമാറ്റുക . പരാജയം എന്ന വാക്കിനെ നിങ്ങൾ നിങ്ങളുടെ നിഘണ്ടുവിൽ നിന്ന് മാറ്റി , പകരം പാഠങ്ങൾ എന്നാക്കുക . എങ്കിൽ നിങ്ങൾക്ക് വിജയം ഉറപ്പ് !

Comments
Post a Comment