ഓൺലൈൻ മീറ്റിംഗുകളിൽ പാലിക്കേണ്ട അടിസ്ഥാന മര്യാദകൾ*
*ഓൺലൈൻ മീറ്റിംഗുകളിൽ പാലിക്കേണ്ട അടിസ്ഥാന മര്യാദകൾ* 1. മീറ്റിംഗ് സമയത്തിന് മുൻപ് തന്നെ നിങ്ങൾ ഉപയോഗിക്കുന്ന മീറ്റിംഗ് പ്ലാറ്റഫോം (zoom, skype, ഗൂഗിൾ മീറ്റ് മുതലായവ) സെറ്റപ്പ് ഉറപ്പു വരുത്തുക. 2. മീറ്റിംഗുകളിൽ തീരുമാനിച്ച സമയത്തു തന്നെ ജോയിൻ ചെയ്യുക. 3. മീറ്റിംഗിൽ കയറുമ്പോൾ വീഡിയോ / ഓഡിയോ എന്നിവ മ്യൂട്ട് ചെയ്തു മാത്രം കയറുക. കയറിയതിനു ശേഷം ആവശ്യാനുസൃതം അവ ഉപയോഗിക്കാം. 4. മറ്റുള്ളവർ സംസാരിക്കുമ്പോൾ മൈക്ക് മ്യൂട്ട് ചെയ്യുക. 5. ആവശ്യത്തിന് മാത്രം വീഡിയോ ഓൺ ചെയ്യുക. 6. വീഡിയോ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയുള്ളതാണ് എന്ന് ഉറപ്പ് വരുത്തുക 7. വീഡിയോ ഓൺ ചെയ്തു കൊണ്ട് മറ്റു ജോലികളിൽ ഏർപ്പെടാതിരിക്കുക. 8. മൈക്ക് ഓൺ ചെയ്തു വച്ചു കൊണ്ട് മറ്റുള്ളവരോട് സംസാരിക്കുക / ഫോൺ കോൾ എടുക്കുക എന്നിവ ഒഴിവാക്കുക 9. വീഡിയോ കോൾ ആണെങ്കിൽ മാന്യമായ വസ്ത്രധാരണം ഉറപ്പു വരുത്തുക 10. കിടന്നു കൊണ്ടോ നടന്നു കൊണ്ടോ ഒക്കെ വീഡിയോ കോളിൽ പങ്കെടുക്കാതിരിക്കുക. കഴിയുന്നിടത്തോളം ശരീര ചലനങ്ങൾ കുറയ്ക്കുക. ചലനങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധ മാറാൻ കാരണമാകും. 11. ശബ്ദബാഹുല്യം ഉള്ള ചുറ്റുപാടുകള...